Thursday, December 21, 2006

എന്റെ ബ്ലോഗ്‌ വെഞ്ചെരിപ്പ്‌

പുതിയ ബ്ലോഗറാണേ ...

വെഞ്ചെരിച്ചു പ്രാര്‍ത്ഥിക്കാന്‍ ആരെയും കിട്ടുന്നില്ല. എല്ലാവരും ക്രിസ്തുമസ്‌ തിരക്കില്‍. എന്നാപ്പിന്നെ ഒരു നല്ല ദിവസം നോക്കി രാഹു കാലം തീരും മുന്‍പ്‌ അങ്ങ്‌ തുടങ്ങാമെന്ന്‌ കരുതുന്നു. വഴി പോകുന്നവരൊക്കെ ഒന്നു കേറി ആശീര്‍വദിച്ചേക്കണേ.

ആശീര്‍വാദത്തിന്റെ കൂടെ സമ്മാനങ്ങളോ, കവറിലിട്ട പൈസയോ തരാന്‍ താല്‍പര്യമുള്ളവര്‍ അറിയിക്കുക, വന്ന്‌ കളക്റ്റ്‌ ചെയ്യുന്നതായിരിക്കും.

അനുഗ്രഹിച്ചാലും...

17 comments:

atulya said...

ഇന്നലേം നിങ്ങളേ കണ്ടു എന്റെ മൃദുലേടേ കൂടെ. നിങ്ങള്‍ പറഞ്ഞ കുരുട്ടും കേട്ടു. ഇന്ന് പ്രൊഫൈലൂടേ നുഴഞ്ഞപ്പോ ദേ ഒരു ദുബായ്‌ ബ്ലൊഗ്ഗര്‍, വെഞ്ചിരിപ്പു കഴിഞ്ഞ വീടിന്റെ കോന്തായില്‍ പാലും കാച്ചി കാത്തിരിയ്കുണു.

അപ്പോ നിങ്ങളു പിന്മൊഴിയിലൂടെ ആരെം വിളിച്ചില്ലേ പാലു കാച്ചിയപ്പോ?

എന്തായാലും ദേ നിങ്ങള്‍ക്ക്‌ ഒരു കവറും (11 രുപയുണ്ട്‌), പിന്നെ ഈ സ്റ്റീലിന്റെ ഒരു വട്ടപാത്രവും.

സ്വാഗതം സുഹ്രത്തേ....

magnifier said...

അദെന്താ ഒരു പതിനൊന്നൂ രൂപേടെ കണക്ക്...പിശുക്കല്ലേ! ഒരു നൂറ്റൊന്നാക്ക്. ആരേലും കേട്ടാല്‍ മോശല്ലേ...

തമന ഊ.....സ്വാഗതം

atulya said...

മാഗ്നീ, വീടുകളിലെ മൂത്ത കാരണവന്മാരൊക്കെ ഒരൊറ്റ നാണയമാ കണക്ക്‌.

പിശുക്കന്മാര്‍ക്കേ മറ്റ്‌ പിശുക്കന്മാരെ കണ്ടാ വേഗം അറിയൂ അല്ലേ?

സുല്‍ | Sul said...

തമന്‍ (ഉ) സ്വാഗതം.

വളരെ തേഞ്ഞ ചെരിപ്പാണല്ലോ ഇത്. കലിപ്പുകളടങ്ങാത്ത ചെരിപ്പ്.

പാല്‍ വിതരണം തുടങ്ങിക്കൊ. ഞാന്‍ എത്തി.

-സുല്‍

RP said...

സ്വാഗതം.
സ്വാറി, ഞാനൊന്നും കൊണ്ടുവന്നിട്ടില്ല, വെറുതെ ഇങ്ങനെ പോണ വഴി കണ്ടപ്പൊ കേറിയതാ...

ഉത്തമന്‍ തിരിച്ചിട്ടാ ഇങ്ങനെയാ ഇരിക്കാ? ന്‍മത്തഉ എന്നല്ലേ?

ദേവരാഗം said...
This comment has been removed by the author.
ദേവരാഗം said...

ബ്ലോഗ്ഗില്ലാ കമന്റര്‍ സ്ഥാനം ഉപേക്ഷിച്ച്‌ ബ്ലോഗ്ഗുവച്ച്‌ താമസമാക്കിയ തമനുവിന്‌ അഭിനന്ദനം. ഇതിരിക്കട്ട്‌ (ഗിഫ്റ്റ്‌ റാപ്പ്‌ ചെയ്ത സ്റ്റീല്‍ ചരുവം)

വല്യമ്മായി said...

സ്വാഗതം

തമനു said...

അതുല്യേച്ചീ, ദേവരാഗണ്ണാ .. പാത്രങ്ങള്‍ക്ക്‌ നന്ദി

മാഗ്നീ, വല്യമ്മായീ താങ്ക്‌ യൂ..

സുല്ലേ .. പഴയതാണെങ്കിലും ആ ചെരിപ്പ്‌ അവിടെ കെടന്നോട്ടെ ...

RP എന്നും ഈ വഴി പോകുമോ ...? അങ്ങനെയാണെങ്കില്‍ നാളെ കൊണ്ടു വന്നാലും മതി.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ... വല്ലപ്പോഴും വരണേ ..

saji said...

സ്വാഗതം.......

:: niKk | നിക്ക് :: said...

അഗ്രജനാണെനിക്ക്‌ ഉത്തമനാകുന്ന തമനുവിന്റെ ബ്ലോഗിലേക്കുള്ള വഴി പറഞ്ഞു തന്നത്‌.

അഗ്രജന്റെ വാക്കുകളില്‍ തമനു, നിങ്ങള്‍ വിശാലന്റെയും കുറുമാന്റെയും ഇടിവാളിന്റെയും റേഞ്ചില്‍ നില്‍ക്കും എന്നാണ്‌.

ശരിയാണെന്ന് ഈ വെഞ്ചരിപ്പു കണ്ടപ്പൊഴേ തോന്നുന്നു.

സ്വാഗതം. :)

Inji Pennu said...

ഞാ‍നേ തമനു ചേട്ടന്റെ കമന്റൊക്കെ അവിടെഅവിടെ വായിച്ച് കൊറേ ചിരിച്ച് ആരപ്പാ ഇദെന്ന് തപ്പിയിറങ്ങിയതാ...ആദ്യം കണ്‍ഫ്യൂഷനായി.. ഫോട്ടോ കണ്ടപ്പൊ കുറുമാന്‍ ചേട്ടന്‍ പുതിയ ബ്ലോഗ് തുടങ്ങിയതാണൊ എന്ന് കരുതി..അപ്പൊ പ്രൊഫൈലില്‍ ക്ലിക്കി.അപ്പൊ ഇലന്തൂരാണൊ വീട് ? ഇവിടെ ഇലന്തൂരുകാരെ കണ്ടാല്‍ തല്ലാന്‍ ആളുകള്‍ നോക്കി നടപ്പുണ്ട്. അതോണ്ട് സൂക്ഷിച്ചോട്ടൊ..അവിടുന്ന് വന്ന് വെറുതെ ഡാവ് അടിച്ച് ജീവിക്കുന്ന ഒരാള്‍ ഇവിടെ ഒരു സ്വാശ്രയ ഗുരുകുലം തുറന്നു വെച്ചിരിപ്പുണ്ടേ.
വെറുതേ ആളെ പറ്റിക്കാന്‍ :). ജീവനില്‍ കൊതിയുണ്ടെങ്കില്‍ സ്ഥലപ്പേര് മാറ്റിക്കൊ..:) സ്നേഹം കൊണ്ടാട്ടൊ പറ്യണെ. :)

ഉമേഷ്::Umesh said...

ഇഞ്ചീ,

ഇലന്തൂര്‍ക്കാരന്‍ തന്നെ. ഇങ്ങേരുടെ ഇരട്ടച്ചേട്ടന്മാര്‍ (എന്നെക്കാള്‍ ഒരു വയസ്സു കുറവു്) എന്റെ ഗഡീസ് ആയിരുന്നു. ചേച്ചി (എന്നെക്കാള്‍ നാലഞ്ചു വയസ്സു മൂ‍പ്പു കാണും) ഞങ്ങളുടെ സമീപപ്രദേശത്തു പഠിക്കാന്‍ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു. ആ വീട്ടില്‍ ഇങ്ങനെയൊരു കുരിപ്പുണ്ടായിരുന്നു എന്നു് ഇപ്പോഴാണറിഞ്ഞതു് :)

പണ്ടു കണ്ടിട്ടുണ്ടെന്നു തോന്നുന്നു. അന്നൊരു കുഞ്ഞു മെലിഞ്ഞുണങ്ങിയ പയ്യന്‍.. ഇന്നു ഫ്രെഞ്ചുതാടിയൊക്കെ വെച്ചു് തടിച്ചു്... കാലം പോകുന്ന പോക്കേ... :)

തമനു said...

അയ്യോ ഇഞ്ചിയും, ഉമേഷ്ജിയും, നിക്കും വന്നത്‌ ഞാന്‍ കണ്ടില്ലായിരുന്നു. വളരെ നന്ദി.

എന്നാലും നാലു പേര്‌ കേള്‍ക്കുന്നതാണല്ലോന്ന്‌ കരുതി എന്നേപ്പറ്റിയും ഉമേഷ്ജിക്ക്‌ നല്ല നാലു വാക്കുകള്‍ പറയാമായിരുന്നു.

അഗ്രജന്‍ said...

ഒരു ബിലേറ്റഡ് സ്വാഗതം :)

ഹരിയണ്ണന്‍@Hariyannan said...

അന്നുവരാന്‍ പറ്റാത്തോര്‍ക്ക് എന്നും വരാം.
വലിയ ചെലവൊന്നുമില്ലല്ലോ..?!
:)

പോരാളി said...

പുതിയ നമ്പർ ഒന്നും കാണുന്നില്ലലോ?പ്ലീസ് ഞങ്ങൾ ഒന്നു രസിച്ചോട്ടെ........