Tuesday, September 11, 2007

നീലജലാശയത്തിലെ അതിക്രമം...

ആനപ്പാപ്പാനാകണമെന്നും, ബസ് കണ്ടക്റ്ററാകണമെന്നും, പെണ്‍പിള്ളേര്‍ മാത്രമുള്ള ബാന്‍ഡ് സെറ്റിന്റെ മുന്നില്‍ വടി കറക്കുന്ന കക്ഷി ആകണമെന്നും ഒക്കെയുള്ള ആഗ്രഹം പോലെയായിരുന്നു ഒരിക്കലെങ്കിലും ഒരു ഗാനമേളയ്ക്ക് പാടണം എന്ന എന്റെ ആഗ്രഹവും. കുട്ടിക്കാലത്തെ തൊടങ്ങിയതാ. ആദ്യത്തെ രണ്ടെണ്ണം ആകാനുള്ള സാഹചര്യം വേണേല്‍ ഒരുക്കാമാരുന്നെങ്കിലും ഞാന്‍ അവയുടെ കൂടെ മൂന്നാമത്തെ ആഗ്രഹവും എവിടെയോ കളഞ്ഞു. അപ്പോഴും ഗാനമേളയ്ക്ക് പാടുക എന്ന ആ നാലാമത്തെ അത്യാഗ്രഹം മനസില്‍ അങ്ങനെ തന്നെ കെടന്നു.

ജീവിതത്തില്‍ രണ്ടേ രണ്ടു തവണയാണ് ഒറ്റയ്ക്ക് പാടിയിട്ടുള്ളത്. ആദ്യത്തേത് മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ “ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍” എന്ന പാട്ട് ക്ലാസില്‍ പാടിയതാണ്. അതു മുഴുമിക്കാന്‍ നാരായണി സാര്‍ സമ്മതിച്ചില്ല. വൃത്തികെട്ട പാട്ടാണോടാ ക്ലാസില്‍ പാടുന്നേ എന്ന് ചോദിച്ച് തുടയില്‍ ഒരടിയും തന്ന് ചാടിച്ചു. അതിന്റെ പല്ലവിയായിരിക്കാം സാറിനെ ചൊടിപ്പിച്ചത്.

പിന്നീടൊരിക്കല്‍ പഞ്ചായത്ത് യുവജന മേളയ്ക്ക് മാപ്പിളപ്പാട്ടിന് പേര് കൊടുത്തിട്ട് അയ്യപ്പ ഭക്തിഗാനം പാടണം എന്ന പ്ലാനില്‍ സ്റ്റേജില്‍ കയറി.സ്റ്റേജില്‍ കയറി ഓഡിയന്‍സിനെ നോക്കിയപ്പോള്‍ ആദ്യം കാണുന്നത് ഏറ്റവും പുറകില്‍ നില്‍ക്കുന്ന അപ്പായെ ആണ്. ഒരു നിമിഷം കൊണ്ട് പ്ലാന്‍ മാറ്റി “വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ” എന്ന പാട്ടിന്റെ ആദ്യ നാല് വരി പാടി ഇറങ്ങിപ്പോന്നു.

സ്റ്റേജില്‍ കയറി പാടാന്‍ അവസരങ്ങള്‍ ഇല്ലാഞ്ഞല്ല. ഒന്നാമതേ നാലുപേരുടെ മുന്‍പില്‍ നിന്നു പാടിയാല്‍ മുട്ടു വിറയ്ക്കുക, തൊണ്ട വരളുക മുതലായ അസുഖങ്ങളുണ്ട്. രണ്ടാമത് മറ്റൊരാള്‍ പാടിയ പാട്ടുകള്‍ അതേ രീതിയില്‍ പാടുക എന്നെനിക്കിഷ്ടമുള്ള കാര്യമല്ല. ഇഷ്ടമുണ്ടായാലും ഞാന്‍ ഉച്ചീം കുത്തി നിന്ന് പാടിയാലും നടക്കുകേം ഇല്ല.അതേ ട്യൂണില്‍, അതേ ഭാവത്തില്‍ ഒക്കെ എന്റെ പട്ടി പാടും.. പിന്നല്ലാതെ..

അങ്ങനെ എന്റെ മനസില്‍ ഉറങ്ങിക്കിടന്നിരുന്ന ആ സര്‍ഗ്ഗ ചേതനയെ വീണ്ടൂം വിളിച്ചുണര്‍ത്തിയത് കിരണ്‍സിന്റെ റെക്കോര്‍ഡിംഗ് -മ്യൂസിക്ക് ബ്ലോഗിംഗ്-ചെറു സഹായം..!! എന്ന പോസ്റ്റാണ്. അതിന്‍ പ്രകാരം എല്ലാം ഡൌണ്‍ലോഡും ചെയ്ത്, കിരണ്‍സിന്റെ കാല് പിടിച്ച് സംശയങ്ങളും ക്ലിയറാക്കി, അന്നു തന്നെ ഞാന്‍ ഒരു പാട്ടു പാടി റെക്കോഡ് ചെയ്ത് ദിവസം 4 പ്രാവശ്യം വച്ച് കേട്ടു വരികയാരുന്നു. ഇപ്പൊ ഒരു അത്യാഗ്രഹം , ഇതൊന്നൂ പോസ്റ്റ് ചെയ്താലോ എന്ന്...

ആദ്യമായി റിക്കോഡ് ചെയ്ത സാധനമായതു കൊണ്ട് ഇടയ്ക്കിടെ കാറ്റ്, രണ്ടാമത്തെ പല്ലവിയിലെ അക്ഷരത്തെറ്റുകള്‍, കുറേയധികം ‘യെ’ കാരങ്ങള്‍ ഇവയൊക്കെ ഇതിലുണ്ട്. ഒന്നു മാറ്റി പാടിയാലോ എന്നു ആദ്യം ചിന്തിച്ചു, എങ്കിലും ഈ പാട്ടിനോട് എന്തോ ഒരിത് .... അതു മാത്രമായി ശരിയാക്കിയിട്ട് പ്രത്യേകിച്ച് മെച്ചമൊന്നുമില്ലാത്തതിനാല്‍ അവയോടുകൂടി പോസ്റ്റുന്നു.

അങ്ങനെ ഞാന്‍ ഈ പാട്ട്, നല്ല ചങ്കൂറ്റവും, ക്ഷമയും, സഹന ശക്തിയും, ആത്മനിയന്ത്രണവും ഉള്ളവര്‍ക്കു മാത്രം കേള്‍ക്കാനായി പോസ്റ്റ് ചെയ്യുന്നു.


സമര്‍പ്പണം: ഇതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്ന ബ്ലോഗിലെ പ്രിയ ഗായകന്‍ കിരണ്‍സിനും, ഞാന്‍ ഒരു വിധം പാടും എന്നു വൃഥാ വിശ്വസിക്കുന്ന പ്രിയ സുഹൃത്തുക്കള്‍ അഗ്രജനും, ഇത്തിരിക്കും. പിന്നെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ എന്റെ ഗാനങ്ങളെ നിശബ്ദം സഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും.

ഉദ്ദേശം : ഈ പാട്ട് ഇങ്ങനെയും പാടാം എന്നു തെളിയിക്കല്‍.



ഗാനം : നീല ജലാശയത്തില്‍..
ചിത്രം : അംഗീകാരം
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എ.റ്റി. ഉമ്മര്‍
പാടിയത് : യേശുദാസ് സാര്‍ ‍(പിന്നെ ഇപ്പോ ഞാനും.)
(ഇന്നലെ വരെ ദാസേട്ടന്‍, യേശുദാസ് എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്.. ഇന്നിപ്പൊ ഞങ്ങള്‍ രണ്ടും ഒരേ ഫീല്‍ഡില്‍ ആയതു കൊണ്ടാ ദാസാര്‍ എന്നു വിളി പരിഷ്കരിച്ചത്..)


















ദേ ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ടാര്‍ഗറ്റ് ആസ് എന്നു സെലക്റ്റ് ചെയ്താ ഈ പാട്ട് കോപ്പി ചെയ്ത് വച്ച് തോന്നുമ്പോളൊക്കെ കേള്‍ക്കാം. സ്ലിപ്പ്, പിച്ച് ഔട്ട്, ശ്രുതിയോട് ചേര്‍ന്ന് നില്‍ക്കാത്ത ഫ്ലാറ്റ് ഷാര്‍പ്പ് നോട്ടുകള്‍, വെള്ളി, കാറ്റ് മുതലായ സംഗീത സംബന്ധിയായ കാര്യങ്ങളില്‍ റിസേര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ ഉപകരിക്കും.

45 comments:

അതുല്യ said...

2 ദിവസം മുമ്പ് തമനു ചതിയനാണെന്ന് ജിമെയില്‍ സ്റ്റാറ്റസില്‍ എഴുതിയിരുന്നു. ഇത് തന്നെ ചതി!.

പാട്ട് പോസ്റ്റിയതിനു കൊട് കൈ. നന്നായിരിയ്കുന്നു. പക്ഷെ ഇനിയിപ്പോ ഈ പാട്ട് കേക്കുമ്പോഴൊക്കെ ഈ പോസ്റ്റിലെഴുതിയിരിയ്കുന്ന പത്തര മാറ്റ് വിറ്റ് ഓര്‍മ്മ വരും, ഇത്രയും നല്ല മെലോഡി കേട്ടിരിയ്കുമ്പോ സാര്‍ പിച്ചിയ തമനുവിനെ കാര്യം ഓര്‍ക്കുമ്പോ പൊട്ടി ചിരിയ്കും, ഭ്രാന്താന്ന് കരുതും ചുറ്റിലുമുള്ളവരു. അതൊണ്ട് പാട്ട് പോസ്റ്റിയാ മതി ഇനി തൊട്ട്, ഇമ്മാതിരി സാക്ഷ്യം പറച്ചിലു വേണ്ടേ..

ഇനിയും ഇത് പോലെ പാടി പോസ്റ്റാക്കു. കാത്തിരിയ്കുന്നു എല്ലാരും തമന്നു. ഓണ്‍ലെന്‍ സൈറ്റുകളില്‍ നിന്ന് കേള്‍ക്കുന്നതിനേക്കാളും എത്രയോ എനിക്കിഷ്ടാണു കിരണിന്റെയും മറ്റും പോസ്റ്റാക്കിയ പാട്ടുകള്‍. Gud work dear, and congrats.

സമര്‍പ്പണം കിരണിനു മാത്രം എന്നുള്ളതിലു പ്രതിഷേധ ജാഥ ഇന്ന് വൈകീട്ട് റോളയില്‍!

സുല്‍ |Sul said...

ഡാ കഴിവേറിയവനേ.....
ഞാനൊന്നും പറയുന്നില്ല. മീറ്റില്‍ വച്ചൊരുപാട്ട് എനിക്കുവേണ്ടി ഡെഡികേറ്റാ‍ന്‍ പറഞ്ഞപ്പോ എന്തായിരുന്നു പുകില്.

പെണ്ണു കാണാന്‍ വന്ന ചെക്കന്റെ മുന്നില്‍ നിന്ന് പെരുവിരല്‍ കൊണ്ട് എ ബി സി ഡി എഴുതി പഠിക്കുകയല്ലായിരുന്നൊ.

ഇങ്ങനെയാണേല്‍ എനിക്കും പാടാം:) പ്രചോദനത്തിന് നന്ദി. പ്രതീക്ഷിക്കുക -സുല്ലിട്ട പാട്ടുകള്‍ :)

-സുല്‍

Rasheed Chalil said...

ഈ അതിക്രമം ആയിരം കാതമകലെയാണെങ്കിലും... ആയി ഫോണില്‍ കേട്ടിരുന്നു. ആ ധൈര്യത്തിലാ പാടാന്‍ പറഞ്ഞത്. എന്നിട്ട് ഇവിടെ പാടിയിരിക്കുന്നു. ‘എന്താ അനക്ക് ആളെക്കണ്ടാല്‍ പാട്ട് വരൂല്ലേ.. എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു... മീറ്റ് ദിവസം. ഞാന്‍ വിളിക്കാം. ബാക്കിനേരിട്ട്.

ഇത് സേവ് ചെയ്തിട്ടുണ്ട്... കേട്ട് നോക്കട്ടെ

Rasheed Chalil said...

സുല്ലേ... പ്ലീസ്. ഉപദ്രവിക്കരുത്.

താമനൂ ഒരു ഓടോ ക്കൊന്നും മാപ്പ് വേണ്ട.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യം രാമു(കാര്യാ‍ട്ട്) പാട്ട് നന്നായി, എന്നല്ല അസ്സലായി.

ബാക്കി. ഇതു തന്നെയാ അതുല്യേച്ചീ ചതി. മീറ്റിനു പാട്ട് പാടിക്കാമായിരുന്നു ഇനി അടുത്തമീറ്റ് വരെ കാക്കണ്ടേ?

ആളെക്കണ്ടാല്‍ പാട്ട് വരാത്ത രോഗത്തിനു ചികിത്സ എന്താ ഡോക്ടര്‍?
ചുട്ട പെട അല്ലാതെന്താ.. നാരായണി സാറിനെ പിന്നെം വിളിക്കേണ്ടി വരും.

സാജന്‍| SAJAN said...

ശോ ഇക്കണക്കിനു പോയാല്‍, ചിരിക്കുട്ടനേയും , ദാസ്സാറിനേയും ഒക്കെ ചട്ടി എടുപ്പിക്കുമല്ലോ?
40 ലക്ഷത്തിന്റെ ഫ്ലാറ്റിനൊന്നു മുട്ടി നോക്കുന്നോ?
ഓടോ:പാട്ടിഷ്ടമായി, ഇനിയും പാട്ടുകള്‍ പാടി പോസ്റ്റണേ:)

Murali K Menon said...

പറഞ്ഞതുപോലെ സേവ് ചെയ്ത് വെച്ചു. ഇനി വീട്ടില്‍ ചെന്ന് രാത്രി പാട്ടു കേട്ട് നാളെ കമന്റാം.
എന്ന് സസ്നേഹം

മുസ്തഫ|musthapha said...

തമനു,
ഇനിയെന്തെങ്കിലും അക്രമം ബാക്കിയുണ്ടോ...
കാര്‍ട്ടൂണ്, ആഴ്ചക്കുറിപ്പുകള്‍, പടങ്ങള്‍, ടെക്കിപോസ്റ്റുകള്‍, പോഡ്കാസ്റ്റ്... ഇങ്ങനെ... :)

എന്തായാലും സമര്‍പ്പിച്ചതല്ലേ... ഇരിക്കട്ടെ കുറച്ച് അനുഗ്രഹങ്ങള്‍... :)

അതേയ് ഈ പാതയിലങ്ങട്ട് അടിവെച്ചടിവെച്ച് കയറൂ... :)

ഓ.ടോ:
‘ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍...’

വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമുള്ള ടെലഫോണ്‍ സല്ലാപങ്ങള്‍ക്കിടെ ഈ പാട്ട് നല്ലപാതിയെ പാടി(!)കേള്‍പ്പിച്ചിരുന്നു... എന്നിട്ടും ഞങ്ങളുടെ വിവാഹം നടന്നു എന്നതാണ് അതിശയം!

വേണു venu said...

തമനൂ,
പാട്ടു കേട്ടു. നന്നായിരിക്കുന്നു.
അഭിമാനിക്കുന്നു, ഈ ബൂലോകത്തെത്ര നല്ല പാട്ടുകാര്‍‍. എന്‍റെ ആശംസകള്‍‍. തുടരൂ.:)

സഹയാത്രികന്‍ said...

നന്നായിട്ടുണ്ട്ട്ടോ... ഇനിയും പോന്നോട്ടെ....

:)

ശ്രീ said...

പാട്ട് കേട്ടു. നന്നായീട്ടോ മാഷേ...
:)

സാല്‍ജോҐsaljo said...

ഒരു വെടിക്കൊള്ളത് കൈയിലൊണ്ടല്ലേ? ഇങ്ങുപോരട്ടെ. സത്യം പറഞ്ഞാല്‍ സോങ് സെലക്ഷന്‍ നന്നായി. ടോട്ടാലിറ്റി കുഴപ്പമില്ല. സംഗതികളൊക്കെ വരാനുണ്ട്. മ്ഹി മ്ഹി ഹി... എന്നാ ഇനി പൈനായിരം രൂവാ യിക്കൊള്ള അടുത്തചോത്യം!!

ഉച്ചകഴിഞ്ഞ് സാധാരണ ഒന്നുമയങ്ങുന്നതാ പാട്ടുകേട്ട് ഇന്നിപ്പോ ഉറക്കം പോയിക്കിട്ടി. ഇനി രാത്രീലും ഇതിങ്ങനെ കാതില്‍ മുഴങ്വോ ആവോ?
........

കൊള്ളാം കെട്ടോ തമാശപറഞ്ഞ്ഞതാ... അവസാനം ഇത്തിരി മോശമെങ്കിലും ബാക്കി കൊള്ളാം. നൈസ്...നന്നായി പാടീ. അടുത്തത് വരട്ടെ....

സാല്‍ജോҐsaljo said...

2 ഓടോ.;

സുല്ലേ ഒന്നൂടൊന്ന് ആലോചിച്ചിട്ടൊക്കെ പോരെ?

അഗ്രജന്മാഷെ, അന്നു നിങ്ങള്‍ ഫോണിനെ കുറ്റം പറഞ്ഞു ഇന്നോ?!!

chithrakaran ചിത്രകാരന്‍ said...

പ്രിയ തമനു,
അസ്സലായിട്ടുണ്ട്.
നര്‍മ്മം നിറഞ്ഞ വിവരണവും...നല്ല ശബ്ദത്തിലുള്ള പാട്ടും.
പാടാന്‍ അറിയില്ലെങ്കിലും.. പറയാന്‍ കിരണ്‍ ബായിയുടെ സഹായലിങ്ക് ചിത്രകാരനെ സഹായിക്കുമോ എന്നു നോക്കട്ടെ!!!
നന്ദി.

മുസ്തഫ|musthapha said...

ചിത്രകാരാ...!!!
താങ്കളും ഒരു കടുംകൈക്ക് മുതിരുകയാണോ... :))

കിരണേ ആ പോസ്റ്റൊന്ന് താത്ക്കാലീകമായെങ്കിലും പിന്‍വലിച്ച് വെക്കണേ :)

അപ്പു ആദ്യാക്ഷരി said...

ശയ്യോ.... ഇത്രയും അടുത്തും ഒരു നാട്ടിലും ഒക്കെയാണു നമ്മളെങ്കിലും ഞാനിത്രയും വൈകിയാണല്ലോ മാഷേ ഇക്കാര്യം അറിഞ്ഞത്.....

“പെണ്‍പിള്ളേര്‍ മാത്രമുള്ള ബാന്‍ഡ് സെറ്റിന്റെ മുന്നില്‍ വടി കറക്കുന്ന കക്ഷി ആകണമെന്നും ...” അതു രസിച്ചു..

പാട്ട് ഒട്ടും മോശമില്ല..
അപ്പോ സര്‍വ്വകലാ വല്ലഭന്‍ തന്നെ...

Radheyan said...

കൊള്ളാം.ഐഡിയാ സ്റ്റാര്‍ സിംഗറിലോ മറ്റൊ ശ്രമിച്ച് കൂടെ,വെറുതേ ഫ്ലാറ്റോ ബെന്‍സ് കാറോ കിട്ടികയാണെങ്കില്‍ വേണ്ടന്ന് വെക്കണോ.

എം.ജി.ശ്രീകുമാര്‍ ശൈലിയില്‍ പറഞ്ഞാല്‍ അവസാനം ഒരു സംഗതി പാടിയില്ലെ അത് അത് ഗംഭീരമായിരുന്നു കേട്ടോ(അത് സംഗതിയൈട്ടതല്ലേ,വെള്ളി വീണതാണെന്നോ...എന്നാലും സാരമില്ല)

ബഹുവ്രീഹി said...

തമനൂ‍.. നീല.. തമനൂ‍...

നീല ജലാശയം അസ്സലായി.

അടുത്തതു വരട്ടെ.

വിറയാര്‍ന്ന മുട്ടുകള്‍ ,സഭാകുംഭം,തൊരണ്ട വണ്ട ഈ കാര്യങ്ങളിലൊക്കെ കണക്കിലെടൂത്ത് ഒരു സേം പിഞ്ച് തരട്ടെ?

Satheesh said...

ഹൊ, ഇത്രേം നല്ലൊരു പാട്ടിനാണോ ഇത്രയധികമം ഡിസ്കൈമളിനെ ഇട്ടത്!
അടിപൊളിയായി പാടീട്ടുണ്ട്.
ആ കാറ്റിനെ Edit ചെയ്ത് കളയാര്‍ന്നില്ലേ?

Kiranz..!! said...

അതു ശരി,ഇത് എന്നെങ്കിലും വെളിച്ചത്ത് കാണിച്ചിരുന്നില്ലെങ്കില്‍ ഇങ്ങോരെന്റെ കയ്യീന്നു വല്ലതും മേടിച്ചേനെ..:)

യൂയേയീ മീറ്റ് ഒന്നു തീര്‍ന്നുകിട്ടാന്‍ ഇങ്ങോരു കാത്തിരുന്ന രഹസ്യം ഇപ്പോ എല്ലാര്‍ക്കും മനസിലായിക്കാണും.ബഹു പറഞ്ഞ പോലെ തൊണ്ട വരളും,ബുര്‍ജല്‍ അറബിന്റെ മണ്ടക്കൂന്നെടുത്തു ചാടും എന്നൊക്കെ പറഞ്ഞു കാലുപിടിച്ചാലെന്നാ ചെയ്യും ? എന്തായാലും സുല്ലേ,അഗ്രൂ അടുത്ത മീറ്റിന് വിടരുത് ,ഓടിയാല്‍ സ്ഥിരം നമ്പരായ മുണ്ടിട്ടെങ്കിലും പിടിക്കണം :)

അഗ്രുവേ..കല്യാണം നടന്നു,പാച്ചു സ്കൂളിലും പോവാന്‍ തുടങ്ങിയില്ലേ..എന്തായാലും പുള്ളിക്കാരി വിട്ടുപോവുമെന്നു തോന്നുന്നില്ല..ഒരുകൈ നോക്കുന്നോ ,ബ്ലോഗരേതായാലും തല്ലുമെന്നു തോന്നുന്നില്ല..

ഇത് ശ്രമിക്കാന്‍ പോകുന്ന വിവാഹിതര്‍ക്ക് ഒരു വന്‍ മുന്നറിയിപ്പ് :- സിനിമാ ഷൂട്ടിംഗ് പോയി കണ്ടാല്‍ ടേക്കും റീടേക്കും എടുത്ത് കാണുമ്പോള്‍ വട്ടാവുന്ന ഒരു സ്ഥിതിവിശേഷം ഇക്കാര്യത്തിലും ആപ്ലിക്കബിള്‍ ആണേ..നല്ലപാതിയുടെ പല പ്രിയ ഗാനങ്ങളും വീണ്ടും വീണ്ടും പാടി തൃപ്തിവരാതെ ,റെക്കോര്‍ഡിംഗിന്റെ റെ എന്ന അക്ഷരം ഉച്ചരിച്ചാല്‍പ്പോലും ഉണ്ടാവുന്ന കുടുംബപ്രശ്നങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല :)

കുറുമാന്‍ said...

തമനൂഊഊഊഊ........ഇങ്ങനേം ഒരു കഴിവ് ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നോ തന്റെ ഉള്ളിന്റെ ഉള്ളില്‍....ഇനി പോസ്റ്റ് മാത്രം പോര, പാട്ടും വേണം.

Anonymous said...

ങെ? അമ്പടാ...
നല്ല പാട്ട്. നന്നായി പാടീട്ടൂന്ട്.ഇത്രയ്ക്ക് റ്റെന്‍ഷനടിക്കാഞ്ഞാ മതി. എനിക്കപ്പഴേ തൊന്നീര്‍ന്നു, പാടും ന്ന്. ചോയ്ച്ചപ്പോ ചെക്കനെന്താ ഒരു സ്റ്റൈല്‍.

കിരണ്‍, ഇത്രേം ആള്‍ക്കാരടെ ദക്ഷിണ സ്വീകരിക്കാന്‍ നിനക്ക് ബുദ്ധിമുട്ടാണെങ്കി...
ശ്ശ്വോ.
അടുത്ത പാട്ട് എടുക്കുമ്പോ ഇത്രേം ബെയ്സില്‍ പോണ്ടി വരാത്തതെടുക്കൂ അപ്പോ ഇത്തിരീം കൂടി ശ്വാസം കിട്ടും ന്ന് തോന്നുണു.
കൂടുതല്‍ കൂടുതല്‍ പാടി കൂടുതല്‍ കൂടുതല്‍ ലിങ്കയക്കൂ.
(ഞാനും പാടിപ്പോവൂല്ലോ ദൈവേ...)

അരവിന്ദ് :: aravind said...

തമനുച്ചായാ...
ഗദ് ഗദ്...
ഈ പാട്ട് കാരണം എന്റെ കുഞ്ഞ് എന്നോട് ആദ്യായി സം‌സാരിച്ചു!!!
അവന്‍ ഉറങ്ങുന്നതിന്റെ അടുത്ത് ഈ പാട്ട് കേള്‍ക്കാനായി ഇട്ടപ്പോള്‍ ..അവന്‍ മുഖം തിരിച്ച് എന്നോട്.....
"ഛീ നിര്‍ത്തെടാ ആ വൃത്തികെട്ട പാട്ട്" എന്ന്!


ഹ-ഹ-ഹ. ചിരിച്ചു സഹായിക്കൂ.

ജോക്സ് അപാര്‍ട്ട്, പാട്ട് കൊള്ളാം, തരക്കേടില്ല. വലിയ ആമ്പിയറീല്ലെങ്കിലും (സാതനം ചെയ്യാത്തതോണ്ടാവും) സംഗീതത്തെ കൊല്ലുന്നില്ല..പാര്‍ട്ടികളില്‍ ധൈര്യായി പാടാം. മകളുടെ മുന്‍പില്‍ , അവളുടെ കൂട്ടുകാരികളുടെ മുന്‍പില്‍, അവളുടെ സ്കൂളില്‍ ഹീറോ ആകാം, കൂട്ടുകാര്‍ക്ക് ഒരാശ്വാസമാകാം, ശ്രീമതിയുടെ പിണക്കം തീര്‍ക്കാം..അതില്‍‌ കൂടുതലൊന്നും പ്രതീക്ഷിക്കരുത്. :-)

പിന്നെന്താ വേണ്ടേ ല്ലേ?

അത്രേള്ളൂ.

പാട്ടിന് മുന്‍പിലെഴുതിയ വരികള്‍ സ്ഥിരം തമനു സ്റ്റൈല്‍..:-)

myexperimentsandme said...

തമനുത്തമനൂ, ഈ പാട്ട് ഇങ്ങിനെയായിരുന്നു പാടേണ്ടിയിരുന്നത്. ശ്രമത്തിന് നൂറില്‍ അറുനൂറ് മാര്‍ക്ക്. പാട്ടിന് നൂറില്‍ ഇരുനൂറ് മാര്‍ക്ക്.

ഇനി ബ്ലോഗില്‍ ആര്‍ക്കെങ്കിലും പാടണമെന്ന് തോന്നുന്നുണ്ടോ? തോന്നുന്നുണ്ടെങ്കിലും പാടിയാല്‍ ശരിയാവുമോ എന്നാശങ്കയുണ്ടോ, പാടിയാല്‍ മറ്റുള്ളവരെന്തു പറയും എന്ന ശങ്കയുണ്ടോ?

ഇതാ, നിങ്ങള്‍ക്കെല്ലാം പ്രചോദനം നല്‍‌കാന്‍ “പുതിയ“ ഒരു അതിനൂതന രീതി. ബ്ലോഗില്‍ പാട്ടുകള്‍ പാടി പൊടിക്കാസ്റ്റ് ചെയ്യാന്‍ വെമ്പല്‍ കൊണ്ട് നില്‍‌ക്കുന്നവര്‍, പാടുന്നതിനും പാട്ടിടുന്നതിനും മുന്‍‌പുള്ള വേണോ വേണ്ടയോ സ്റ്റേജ് തരണം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നെ അറിയിക്കുക. ഞാന്‍ ഒരു പാട്ടുപാടി പൊടിക്കാസ്റ്റ് ചെയ്യാം. അത് കേട്ടുകഴിഞ്ഞാല്‍ പിന്നെ കഴുതയ്ക്ക് പോലും കിട്ടും വാതാപി പാടാനുള്ള ഫുള്‍ ആത്മവിശ്വാസം (ഭാവി പാട്ടുകാരെ കഴുതയെന്ന് വിളിച്ചു എന്ന് വ്യാഖ്യാനിച്ചാല്‍ ശുട്ടിടുവേന്‍).

തമനൂ, ചുമ്മാ താണേ :)

Visala Manaskan said...

ഉം ഉം ഉം.. ആ പ്രായത്തിലും മകരമാസത്തില്‍ അങ്ങിനെയുള്ള ആഗ്രഹങ്ങളൊക്കെ ഉണ്ടായിരുന്നു ല്ലേ?

പാട്ടിനെക്കുറിച്ച് ഉഷാ ദീദി (ഉതുപ്പേച്ചി) പറയും പോലെ പറഞ്ഞാല്‍, റൊമ്പ അഴകാന വോയ്സ്. ബ്യൂട്ടിഫുള്‍ സിങ്ങിങ്. ബ്രില്ല്യന്റ് ഇമ്പ്രൊവൈസേഷന്‍. പത്തില്‍ രണ്ട് മാര്‍ക്ക്! ബുഹഹഹ..

ഇത് കേട്ടപ്പോള്‍ വീട്ടിലെ പഴയ റേഡിയോയും സിലോണ്‍ നിലയവുമെല്ലാം ഓര്‍മ്മ വന്നു! :))

ഇത്രക്കും ഞാന്‍ തമാശക്ക് പറഞ്ഞതാ എന്റെ ത മുനി കുമാരാ!

കൊള്ളാം. നൈസ്. നമ്മുടെ ബ്ലോഗര്‍മാരില്‍ മറ്റൊരു പാട്ടുകാരന്‍ കൂടി. മീറ്റിന് നിര്‍ബന്ധിച്ചിട്ടും തമന്‍ പാടാതിരുന്നത് വെരി വെരി ക്രൂര്‍ കൃത്യമായിപ്പോയി. ഇതന്ന് കേട്ടിരുന്നെങ്കില്‍ ഭീഷണിപ്പെടുത്തിയാണെങ്കില്‍ പോലും പാടിപ്പിച്ചേനിരുന്നു!

അടുത്ത പാട്ട് പോരട്ടേ...

മറ്റൊരാള്‍ | GG said...

ശ്ശോ എന്താണ്‌ പറ്റിയത്‌? പാട്ടില്‍ നിറയെ ഫ്ലാറ്റാണല്ലോ. ഷാര്‍പ്പില്‍ പാടേണ്ട നോട്ടുകള്‍ പലതും വിഴുങ്ങിയിരിക്കുന്നു. പലയിടത്തും പിച്ചൗട്ടും. ഏതാണ്‌ സ്കെയില്‍? എത്ര പിടിച്ചിട്ടും കിട്ടുന്നില്ല. D/Esus4/G7? ഇതൊന്നുമല്ലെങ്കില്‍ K. അതിനപ്പുറം പോകാന്‍ വഴിയില്ല!!!!

പിന്നൊരു കാര്യം. നിങ്ങള്‍ ആളെ പിടി കിട്ടി. ശരിക്കും ഇലന്തൂപ്പള്ളി ക്വയറിലെ തമനു തന്നെയിത്‌. നന്നായി പാടീ. അടുത്തത് വരട്ടെ....

ഉറുമ്പ്‌ /ANT said...

ചതിയാ, കള്ളാ, പൊട്ടാ, നിന്നെ ഇതൊന്നും പറഞ്ഞാല്‍ പോര...
മീറ്റില്‍ പാടാന്‍ പറഞ്ഞപ്പോ നാണം!
അതുല്യേച്ചി, ഇവനെ ഇങ്ങനെ വിട്ടാന്‍ പറ്റില്ല. എത്രയും പെട്ടെന്ന്
റോളാ പാര്‍ക്ക് ബുക്ക് ചെയ്യണം, പ്രതിഷേധ പ്രകടനം നടത്താന്‍.
ഇതും കൈയ്യില്‍ വച്ചിട്ടാണ്‌ നമുക്ക് വിശാലന്‍റെ പാട്ടു സഹിക്കേണ്ടി വന്നത്.

വിശാലാ ക്ഷമി.
പാട്ടു നന്നായി.
എനിക്കും പാടണം.
പണ്ടു സിനിമാ തിയറ്ററില്‍ വച്ച് അപ്പന്‍റെ ചെവിയില്‍ പാടിയപോലല്ല.

ആഷ | Asha said...

തമനൂസ് ചേട്ടാ പാട്ടു കൊള്ളാല്ലോ. :)

Ajith Polakulath said...

അതു കൊള്ളാം പുലിയാണല്ലേ?

ഇപ്പൊ ശരത്തിനോ, ശ്രികുമാറിന്റെയോ വിശാലന്‍ പറഞ്ഞപോലെ ഉതുപ്പേട്ടിയുടെയുഓ കയ്യില്‍ കിട്ടിയാല്‍
ഒരു 40 ലക്ഷം ‘ഫ്ലാറ്റ്‘ കിട്ടിയാനെ (പാട്ടിലെ ‘ഫ്ലാറ്റ് = ശ്രുതിയില്ലായ്മ)ഹ ഹ

അവരുടെ കണ്ണില്‍ പെടാതെ സൂ‍പ്പര്‍സ്റ്റാറില്‍ നോക്കാം മാഷെ നമ്മള്‍ക്ക്, എസ് എം എസ് ഒരു പ്രശ്നേ അല്ല.

ഉം ഉം എന്തായാലും പോസ്റ്റ് കിടിലന്‍ ആയി എന്ന് ഒരു സംശയം... പിന്നെ എനിക്ക് വേണ്ടി ഒന്ന്
ഡെഡിക്കേറ്റി താ

Sathees Makkoth | Asha Revamma said...

സംഗതികള്‍ പലടത്തും പോയിട്ടുണ്ട്.പിച്ച് കുറച്ച് കൂടി ശ്രദ്ധിക്കണം,പ്രാക്ടീസിന്റെ കുറവുണ്ട്,പിന്നെ ഈ വരികളൊക്കെ മാറ്റി പാടാനുള്ള ലൈസന്‍സ് ആരാ തന്നത് മുതലായ അനാവശ്യ ചോദ്യങ്ങളൊക്കെ ചോദിച്ച് തമനുവിന്റെ മനഃസ്വസ്ഥത ഞാന്‍ കെടുത്തുന്നില്ല.
നല്ല വോയ്സ്,അത്യാവശ്യം കേട്ടിരിക്കാന്‍ പറ്റും,ഗ്രേറ്റ് എഫര്‍ട്ട് തുടങ്ങി കുറച്ച് നല്ല കാ‍ര്യങ്ങള്‍ മാത്രം എടുത്ത് പറയുന്നു.
പാടി തുടങ്ങിയില്ലേ.ഏതായാലും പാടിതകര്‍ക്ക് ഇനിമുതല്‍. ഭാവുകങ്ങള്‍!

പി.സി. പ്രദീപ്‌ said...

തമനുവേ,

എന്താ ഇത്. മോന്റെ പാട്ട് തരക്കേടില്ല കേട്ടോ.ഞങ്ങളെ ഒക്കെ ഞെട്ടിച്ചു കളഞ്ഞല്ലോ. ദുബായീന്ന് പോയാലും നാട്ടീ പോയി പാടി ജീവിക്കാം (ഇലന്തൂര്‍വേണ്ട....:):).

മാക്കോത്ത് പറഞ്ഞതുപോലെ ചില സംഗതികള്‍ ഒക്കെ വരാന്‍ ഉണ്ട്.

നന്നായി ശ്രമിക്കണംകേട്ടോ.
ശ്വാസത്തിന്റെ ശബ്ദം ശരിക്കും കേക്കാം(മൂക്കില്‍ പഞ്ഞി വെച്ചാ അത് ഒഴിവാക്കാം...:)).(തമാശയാണേ)..
ശ്വാസത്തിന്റെ ശബ്ദം ഒഴിവാക്കാന്‍ ശ്വാസം വിടുന്ന / എടുക്കുന്ന സമയത്തും മൈക്ക് അഡ്ജസ്ട് ചെയ്ത് പിടിച്ചാല്‍ മതിയാകും.

തമനു പറ്ഞ്ഞതു പോലെ നല്ല ചങ്കൂറ്റവും, ക്ഷമയും, സഹന ശക്തിയും, ആത്മനിയന്ത്രണവും ഉള്ളവരാണ്‍ മിക്ക ബ്ലോഗ്ഗേഴ്സും.

നന്നായി ശ്രമിക്കൂ.എന്നിട്ട് റെക്കോഡ് ചെയ്ത് ഇടുക.കേള്‍ക്കാന്‍ ഞങ്ങള്‍ ഉണ്ട്.

എല്ലാവിധ പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും നേരുന്നു.

Murali K Menon said...

ഇന്നലെയാണു സൌകര്യപൂര്‍വ്വം രാത്രി എനിക്കേറീ പ്രിയമുള്ള “നീലജലാശയത്തില്‍” എന്ന പാട്ട് ഉത്തമന്റെ ശബ്ദത്തില്‍ കേട്ടത്. നല്ല ശബ്ദം..ഹൃദ്യമായി.. അഭിനന്ദനങ്ങള്‍... പിന്നെ സ്റ്റേജ് ഫിയറിനെക്കുറിച്ച് എഴുതിക്കണ്ടു. സാധാരണ സ്റ്റേജ് ഫിയര്‍ മാറ്റുന്നത്, കാണികളെ ശ്രദ്ധിക്കാതെ അവരുടെ തലക്കുമുകളിലൂടെ നോക്കിക്കൊണ്ടാണ്. ജനങ്ങള്‍ക്ക് അവരെ നോക്കി പാടുകയാണെന്ന് തോന്നും. പക്ഷെ പാടുന്നവര്‍ സ്റ്റേജിന്റെ ഏറ്റവും പുറകിലേക്കോ, അതിനപ്പുറത്തു നില്‍ക്കുന്ന എന്തിലേക്കോ ആയിരിക്കും നോക്കുന്നത്... എന്തായാലും താങ്കള്‍ കയ്യടി നേടും. ധൈര്യമായ് പാടുക

മഴത്തുള്ളി said...

തമനൂ,

എന്താ പാട്ട് :) നല്ല ശബ്ദം. ഓഫീസില്‍ ഉച്ചത്തില്‍ ഈ പാട്ട് കേള്‍ക്കാന്‍ പറ്റില്ല, അതിനാല്‍ വോള്യം കുറച്ച് അല്പം കേട്ടു, ബാക്ക് വൈകുന്നേരം വോള്യം കൂട്ടികേള്‍ക്കാം. എന്നാലും ബൂലോകത്തില്‍ ഇതുപോലുള്ള നല്ല കഴിവുള്ള പുലികള്‍ ധാരാളം ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായി. ഇനിയും പോരട്ടെ. ആശംസകള്‍ :)

ഓ.ടോ. : സുല്ലേ, അപ്പോള്‍ തേങ്ങാ ബിസിനസ്സ് നിര്‍ത്തി പാട്ട് പാടാന്‍ തുടങ്ങിയോ ;)

Kalpak S said...

പാട്ടു കേട്ടൂ..... ഇപ്പോ മനസ്സിലായി തല എങ്ങനെയാ പുറകില്‍ ആയതു എന്നു... :)

ഏറനാടന്‍ said...

തമനുവിന്റെ ഈ കൊലുന്നനെയുള്ള ദേഹത്തിനുള്ളില്‍ ഒരു പാട്ടുകാരന്‍ മയങിക്കിടക്കുന്ന വിവരം അറിഞതിലും 'നീലജലാശയത്തില്‍' മുങിനീരാടി ലയിച്ചിരിക്കാന്‍ കഴിഞതിലും സന്തോഷവും നന്ദിയും നേരിന്നു.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

K M F said...

ഇഷ്ടമായി..

Navi said...

നിങ്ങളുടെ സകല പോസ്റ്റും ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു. ഞാന്‍ വല്ലപ്പോഴുമൊക്കെയേ ബ്ലോഗില്‍ വരറുള്ളൂ...
സത്യം പറയാമല്ലോ.. നിങ്ങളുടെ ബ്ലോഗ് ഞാന്‍ ബുക്ക്മാര്‍ക്ക് ചയ്തു വച്ചിട്ടുണ്ട്..
ചിരിച്ചു ചിരിച്ച് വയറു വേദനിച്ചു. ഇതു വായിച്ചു കഴിഞതിന് ശേഷം എനിക്ക് ഓഫീസില്‍ ഒരു മീറ്റിങ് ഉണ്ടായിരുന്നു . ഒന്നും ശ്രദ്ദിക്കാന്‍ പറ്റിയില്ല.മനസ്സില്‍ മൊത്തം നിങ്ങളുടെ തമാശകളായിരുന്നു. ഇടയ്ക്ക് ഓരോന്നാലോചിച്ച് സ്വയം ചിരിച്ചു പോയി.. മാനേജര്‍ ഇടയ്ക്ക് കലിപ്പ് നോട്ടങ്ങള്‍ നോക്കുന്നുണ്ടായിരുന്നു. മലയാളി ആയിരുന്നേല്‍ ഞാന്‍ മാനേജര്‍ക്ക് ആ ലിങ്ക് കോടുത്തേനെ..

കലക്കി ആശാനെ..
ഇനിയും ഇത്തരത്തിലുള്ളത് പ്രതീക്ഷിക്കുന്നു...

അനില്‍ ആദിത്യ said...

പാട്ട്‌ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

Vempally|വെമ്പള്ളി said...

തമനൂ ന്താ പറയുക, ഇതിപ്പോ വിനീത് ശ്രീനിവാസനെപ്പോലാണല്ലൊ. എഴുത്തും പാട്ടും ഒന്നിനൊന്നു മെച്ചം.

ഗീത said...

നല്ല വേനല്‍ക്കാലത്ത് നീലജലാശയത്തില്‍ മുങ്ങിക്കുളിച്ചാലുണ്ടാകുന്ന സുഖം.....

(ഞാന്‍ താരതമ്യേന പുതിയ ആള്‍ ആണ് ബൂലോകത്ത്. പാട്ടു കേള്‍ക്കാന്‍ വലിയ കമ്പമാണ്. തമനു പറഞ്ഞ കാര്യങ്ങള്‍ എനിക്കും ആപ്ലിക്കബിള്‍ ....
ആകെ ഒന്നോ രണ്ടോ തവണമാത്രമേ ഒറ്റക്കു സ്റ്റേജില്‍ കയറിയിട്ടുള്ളൂ. പാടുന്നത് ആരെങ്കിലും ശ്രദ്ധിക്കുന്നു എന്നറിഞ്ഞാല്‍ ശ്രുതി തെറ്റും, വരികള്‍ മറക്കും..പിന്നെ ഗ്രൂപ് ആയി പാടാന്‍ കയറും നല്ല ധൈര്യത്തില്‍...
ഇപ്പോഴത്തെ ഹോബി പാട്ടെഴുതുക എന്നതാണ്. തമനു ഈ പാട്ടു പാടിയിരിക്കുന്നത് വളരെ ഇഷ്ടമായി. ബഹുവ്രീഹിയുടെ പേജില്‍ നിന്നാണിവിടെ എത്തിയത്. അതേതായാലും ഭാഗ്യമായി.)

monsoon dreams said...

u sing so well.congrats!

monsoon dreams said...

u sing so well.congrats!

[ nardnahc hsemus ] said...

നല്ല ശബ്ദവും എക്സ്പ്രഷനും.
മറ്റുള്ള ‘പ്രശനങ്ങള്‍’ അത് അധികവും സ്റ്റുഡിയോ റ്റെക്നിക്കാലിറ്റിയുടെ പ്രശ്നമാണേന്നാണെനിക്കു തോന്നിയത്...
ഇങ്ങനെയുള്ള കഴിവുകള്‍ നശിപ്പിച്ചു കളയരുത്, എല്ലാവര്‍ക്കും ഭഗവാന്‍ കൊടുക്കാത്ത ചില കഴിവുകളില്‍ ഒന്നാണിത്..
ദയവായി തുടരുക.

ഓള്‍ ദ ബെസ്റ്റ്!

കുറ്റ്യാടിക്കാരന്‍|Suhair said...

തമനുച്ചായാ...

ഇന്ന് നാലുപ്രാവശ്യം ഈ പാട്ടുകേട്ടു.
ഇനി ഉറങ്ങട്ടെ..
വണ്ടര്‍ഫുള്ളായിട്ടുണ്ട്.