Tuesday, April 1, 2008

താമസാ വരാ കുര്‍വണാ..

എന്റെ തലയിലെ മുടി പോലെ ഓരോ നിമിഷവും കുറഞ്ഞു കൊണ്ടിരിക്കുന്ന അക്കൗണ്ട്‌ ബാലന്‍സ്‌ നോക്കി നെടു വീര്‍പ്പിട്ട്‌, ഇനി ഈ കാര്‍ഡ്‌ കൊണ്ടിട്ടുരച്ചാല്‍ മെഷീന്‍ കേടാക്കിയേന്റേം കാശ്‌ ഞാന്‍ തന്നെ കൊടുക്കേണ്ടി വരുമല്ലോ കര്‍ത്താവേ എന്നൊക്കെ ചിന്തിച്ച്‌ പുറത്തിറങ്ങിയപ്പോഴായിരുന്നു അവിടെ ഈസ്റ്റര്‍ കുര്‍ബാന കഴിഞ്ഞു ആശീര്‍വദിക്കാന്‍ മാര്‍പ്പാപ്പ നില്‍ക്കുന്ന പോലെ ആരെയോ ഒരു കരമുയര്‍ത്തി കാണിച്ച്‌ നില്‍ക്കുന്ന, ശശിദുഷ്ടനെന്ന ഓമനപ്പേരിട്ട്‌ ഞങ്ങള്‍ വിളിക്കുന്ന ശശിക്കുട്ടനെ കണ്ടത്‌..

നില്‍ക്കുന്നത്‌ ഇലന്തൂര്‍ ജംഗ്ഷനില്‍ ആണെന്ന സത്യം ഒരു നിമിഷം മറന്ന ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു പോയി..

താമസാ വരാ കുര്‍വണാ..

തണുപ്പുകാലത്ത്‌ കാശ്മീരില്‍ ചെന്നു ഷൂവിടാതെ സിമന്റ്‌ തറയില്‍ ചവിട്ടിയതു പോലെ ശശിക്കുട്ടന്‍ ഒന്നു ഞെട്ടി, പിന്നീട്‌ അതിര്‍ത്തിയില്‍ ചീറിപ്പാഞ്ഞ്‌ വരുന്ന വെടിയുണ്ടകള്‍ക്ക്‌ മുന്നില്‍ വിരിമാറ്‌ കാട്ടുന്ന പട്ടാളക്കാരന്റെ ആവേശത്തോടെയും, എന്നാല്‍ നില്‍ക്കുന്നത്‌ അതിര്‍ത്തിയില്‍ അല്ലെന്നും വിളിച്ചവന്‍ പാകിസ്ഥാനി അല്ലെന്നും മനസിലാക്കിയതിന്‍ മൂലം, വിരിമാറിന്‌ പകരം മറ്റെന്തെങ്കിലും കാട്ടിയാലും മതി എന്ന വിശ്വാസത്തോടെ ദേണ്ടെടാ എന്ന ഡയലോഗിന്റെ അകമ്പടിയോടെ മുണ്ടുയര്‍ത്തിക്കൊണ്ട്‌ ഞങ്ങടെ നേരെ തിരിഞ്ഞു..

പണ്ട്‌ സ്വതന്ത്രനായി മാത്രം നടന്നിരുന്ന ഇവനു സാംസ്കാരികാവബോധം കൂടിയിട്ടില്ലെങ്കില്‍, ആപ്പിള്‌ തിന്നുന്നേന്‌ മുന്‍പ്‌ ദൈവത്തിനു മുന്‍പില്‍ ആദാം നിന്ന പോലെ ഇവന്‍ എന്റെയും, കുടുംബത്തിന്റേം മുന്നില്‍ നിന്നേക്കും എന്ന പേടിയില്‍ അരുതേ എന്ന അഭ്യര്‍ത്ഥനയോടെ, കളരിപ്പയറ്റ്‌ തുടങ്ങുന്നതിന്‍ മുന്‍പ്‌ കാണിക്കുന്ന വന്ദനം പോലൊരു പോസില്‍ ഞാന്‍ ശശിക്കുട്ടന്റെ മുന്നില്‍ ചാടി വീണ്‌ രണ്ട്‌ നിമിഷം സ്റ്റില്‍ ആയി നിന്നു.

എന്നെ കണ്ടതിന്റെ സന്തോഷവും, എന്റെ കൂടെയുണ്ടായിരുന്ന എന്റെ ഭാര്യയും കുഞ്ഞും ഇപ്പോ സ്ട്രിപ്‌ ഡാന്‍സ്‌ കണ്ടേനേമല്ലൊ എന്ന ഒരു ചമ്മലും, ഉറയില്‍ നിന്നൂരിക്കഴിഞ്ഞാല്‍ പിന്നെ ചോര കണ്ടേ കത്തി തിരിച്ചിടൂ എന്ന്‌ വാശിയുള്ള ഗൂര്‍ഖകളെപ്പോലെ പൊക്കിയ മുണ്ട്‌ ആരെയെങ്കിലും കാണിക്കാതെ എങ്ങനാ ഒന്ന് താത്തിടുക എന്ന വിഷമവും അടങ്ങിയ ഒരു മിക്സ്‌ വികാരം ശശിക്കുട്ടന്റെ മുഖത്ത്‌, ബാലെകളില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പട പടാ അടിക്കുന്ന ഫ്ലാഷ്‌ ലൈറ്റുകള്‍ പോലെ മിന്നി മറഞ്ഞു.

ആ സമയത്തായിരുന്നു ഇലന്തൂര്‍ ജംഗ്ഷനില്‍ നിര്‍ത്താതെ പോയ ഒരു ട്രാന്‍സ്പോര്‍ട്ട്‌ ബസിന്റെ പുറകെ ഓടിയ ഒരു പാവം റോഡ്‌ പണിക്കാരന്‍ തമിഴന്‍ ശശിക്കുട്ടന്റെ തൊട്ട്‌ മുന്‍പില്‍ വരെ ഓടി വന്നതും, ബസ്‌ നിര്‍ത്താഞ്ഞതില്‍ എനിക്ക്‌ ചമ്മലൊലൊന്നും ഇല്ല കേട്ടോ എന്നറിയിക്കാനായി ഞങ്ങളുടെ മുഖത്തേക്ക്‌ ഒന്ന് നോക്കിയതും. തേടിയ വള്ളി കാലേ ചുറ്റിയ സ്ഥിതിക്ക്‌ കുരുങ്ങി താഴെ വീഴുന്നതിന്‍ മുന്‍പ്‌ കാണിച്ചേക്കാം എന്ന ആശ്വാസത്തില്‍ ആ പാവം തമിഴനെ വിശാലമായി തന്നെ ശശിക്കുട്ടന്‍ മുണ്ട്‌ പൊക്കി കാണിച്ചു.

"ശൂന്യാകാശത്തോ അറബിക്കടലിലോ ... എന്തരായാലും പണ്ടാരം ഇവിടുന്നൊന്ന് പോയിക്കിട്ടീല്ലൊ" എന്ന ആശ്വാസത്തില്‍ റോക്കറ്റ്‌ വിട്ടേച്ച്‌ നില്‍ക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ, മുണ്ടൊക്കെ താത്തിട്ട്‌ സ്നേഹത്തോടെ ചിരിച്ചു കൊണ്ട്‌ ശശിക്കുട്ടന്‍ മന്ദം മന്ദനായിട്ട്‌ എന്റടുത്തേക്ക്‌ നടന്ന് വന്നപ്പോ 'ദ്‌ എന്തിനാപ്പൊ എന്നെ കാണിച്ചേ' എന്ന്‌ നല്ല ചെന്തമിഴില്‍ ചിന്തിച്ചു കൊണ്ട്‌ കവിളില്‍ വിരല്‍ വച്ച്‌ അന്തം വിട്ട്‌ നില്‍ക്കുകയാരുന്നു പാവം ആ തമിഴ്‌മകന്‍.

അടുത്ത ബസിനു പുറകേ ഓടാനായി ബസ്റ്റോപ്പിലേക്ക്‌ നടക്കുന്നതിനിടയിലും കണ്‍ഫ്യൂഷനോടെ രണ്ട്‌ മൂന്ന് തവണ ഞങ്ങളെ തിരിഞ്ഞു നോക്കിയ ആ പാവം തമിഴന്റെ മുഖത്ത്‌ "നീ എന്നേലും അസ്തമയം കാണാന്‍ അങ്ങ്‌ കന്യാകുമാരീലോട്ട്‌ വാടാ ... അന്നു നിന്നെ എടുത്തോളാം" എന്നൊരു ഭാവമുണ്ടായിരുന്നു.

പാണ്ടി മകനെ അവന്റെ വഴിക്ക്‌ വിട്ട്‌ ശശിക്കുട്ടന്റെ നേരെ തിരിഞ്ഞപ്പോള്‍ എന്റെ മനസില്‍ ഒന്ന് രണ്ട്‌ ഫ്ലാഷ്‌ ബാക്കുകള്‍ കെടന്ന് ഓടിക്കളിക്കുകയായിരുന്നു. എന്റെയും അവന്റെയുംചുണ്ടില്‍ ഓരോ പുഞ്ചിരിയും.

***********

ആര്യന്‍ സിനിമ കണ്ട കാലം തുടങ്ങിയ മോഹമായിരുന്നു ശശിക്കുട്ടന്‌ വളര്‍ന്ന് വരുമ്പോ ബോംബെയിലേ ഒരു ദാദ ആവണം എന്നുള്ളത്‌. എന്റെ ചേച്ചിയുടെ കൂടെയും, ചേട്ടന്മാരുടെ കൂടെയും ഒക്കെ ഒരേക്ലാസില്‍ പഠിച്ചിട്ടുള്ളവനാകയാല്‍, ഇവനിനി വളര്‍ന്ന് വന്ന് ദാദയാവുമ്പോഴേക്കും ബോംബെയൊക്കെ അവിടെത്തന്നെ കാണുമോ എന്ന് പലപ്പോഴും എനിക്ക്‌ സംശയം ഉണ്ടാവാറുണ്ടായിരുന്നു.

പക്ഷേ അതു ചോദിക്കാന്‍ ഒക്കില്ലായിരുന്നല്ലോ. ബോംബെയിലെ അല്ലെങ്കിലും, ക്ലാസിലെയും സ്കൂളിലെയും ദാദ ആയിരുന്നു ശശിക്കുട്ടന്‍. ചേട്ടന്മാരുടെ കൂട്ടുകാരന്‍ ആയതു കൊണ്ടാവും എന്നോട്‌ മാത്രം ഒരു സോഫ്റ്റ്‌ കോര്‍ണര്‍. പ്യൂണ്‍ മറന്നു പോയാല്‍ കൃത്യ സമയത്ത്‌ മണിയടിക്കുക, കൊടിയുടെ നിറം നോക്കാതെ എല്ലാ സമരങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുക, കേരള സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങുന്നതിന്‍ മുന്‍പ്‌ തന്നെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കി ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ക്ക്‌ ക്ലാസെടുക്കുക, അതിന്റെ റെഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ ശേഖരിക്കുക മുതലായ കലാപരിപാടികള്‍ ശശിക്കുട്ടനെ ഞങ്ങളുടെ എല്ലാം ഹീറോ ആക്കി മാറ്റിയിരുന്നു.

പാഠപുസ്തകം കിട്ടാന്‍ താമസിച്ച കാരണത്താല്‍ ചെയ്ത സമരത്തില്‍ പോലും ശശിക്കുട്ടന്‍ വിളിച്ച "കുത്തിയ കത്തിയതൂരും മുന്‍പേ, അക്കൈ വെട്ടും, അവനേത്തട്ടും , കുത്തിക്കീറും കട്ടായം" എന്ന മുദ്രാവാക്യം ഏറ്റു വിളിച്ച എന്നെപ്പോലെ കുരുട്ട്‌ ബുദ്ധിയുള്ള കുറെപ്പേരെങ്കിലും "ആരെയാണാവോ കുത്തിയെ" എന്ന് ചിന്തിച്ചു കുറേക്കാലം നടന്നിട്ടുണ്ട്‌. ഒടുവില്‍ പാഠപ്പുസ്തകം കുത്തിക്കെട്ടിയ ആരെങ്കിലും ആയിരിക്കും എന്നായിരുന്നു സമാധാനിച്ചത്‌.

പത്താം ക്ലാസ്‌ പരീക്ഷയില്‍ 210 മാര്‍ക്ക്‌ കിട്ടിയിട്ടും ജയിപ്പിച്ചില്ല എന്ന കാരണത്താല്‍ ഹെഡ്മാസ്റ്ററെ തല്ലാന്‍ പോയ ശശിക്കുട്ടനെ കാത്ത്‌ വിശ്വന്റെ കടയുടെ പുറകില്‍ ഞങ്ങളെല്ലാരും ഉണ്ടായിരുന്നു. മടങ്ങി വന്നപ്പോഴും ഹെഡ്മാസ്റ്റര്‍ ചിരിച്ച പൊട്ടിച്ചിരിയുടെ അര്‍ത്ഥം ശശിക്കുട്ടനും, ബുക്ക്‌ നോക്കുന്നത്‌ വരെ ഞങ്ങള്‍ക്കും മനസിലായിരുന്നില്ല, . അതിലുണ്ടായിരുന്നത്‌ 120 മാര്‍ക്കായിരുന്നു. അതു ചൂണ്ടിക്കാണിച്ച ഞങ്ങളോട്‌ "ഓ അത്‌ 210 ന്ന്‌ അല്ല വായിക്കുന്നത്‌ അല്ലേ" എന്ന് ചോദിച്ച ശശിക്കുട്ടന്റെ മുഖം ഉണ്ണിയേശുവിന്റെ മുഖം പോലെ നിഷ്കളങ്കമായിരുന്നു !!!!

ആ ആഴ്ചയില്‍ തന്നെ ശശിക്കുട്ടന്‍ ബോംബെയ്ക്ക്‌ വണ്ടി കയറി. അന്ധേരിയിലുള്ള അമ്മാവന്റെ മോന്റെ കൂടെ താമസിക്കാന്‍ പോയ ശശിക്കുട്ടന്‍ ധാരാവിയില്‍ താമസിക്കാന്‍ മുറി കിട്ടുമോ എന്നായിരുന്നു ആദ്യം ചോദിച്ച ചോദ്യം. അവിടെയാണത്രേ ദാദായാകാനുള്ള പരൂക്ഷ നടത്തുന്നത്‌ !!!.

ശശിക്കുട്ടന്റെ വീര കഥകള്‍ കേള്‍ക്കാത്ത പകലുകള്‍ ഞങ്ങള്‍ അതിരാവിലെ താലി കെട്ടിയ ചെക്കനെപ്പോലെ ബുദ്ധി മുട്ടി തള്ളി നീക്കി. ഒരാഴ്ച കഴിഞ്ഞപ്പൊ ശശിക്കുട്ടനെപ്പറ്റി വല്ല വിവരോം ഉണ്ടൊ എന്ന് തിരക്കാനായി അവന്റെ വീട്ടില്‍ ചെന്ന ഞങ്ങളെ അവന്റെ അച്ചന്‍ ഒരു കത്തെടുത്ത്‌ കാണിച്ചു. പണ്ടത്തെ ഏഴാം ക്ലാസ്‌കാരനായിരുന്ന അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വായിച്ചെടുക്കാന്‍ കഴിയാത്ത ഒരു വാചകം അതിലുണ്ടായിരുന്നു. അതായിരുന്നു "താമസാ വരാ കുര്‍വണാ".

ഞങ്ങളെല്ലാവരും തലപുകച്ചും, കുറച്ചു പേരൊക്കെ ബീഡി പുകച്ചും വളരെ ദിനങ്ങള്‍ ആലോചിച്ചു. എന്നിട്ടും ആ വാക്യങ്ങള്‍ ഞങ്ങളുടെ മുന്‍പില്‍ ഡീകോഡ്‌ ചെയ്യാന്‍ വയ്യാത്ത ഒരു രഹസ്യം പോലെ നിന്നു.

ആ രഹസ്യം ഡീകോഡ്‌ ചെയ്യാന്‍,ആറ്‌ മാസത്തിന്‌ ശേഷം ഉള്ള ഒരു ഞായറാഴ്ച, ശശിക്കുട്ടന്‍ തിരികെ ഇലന്തൂരില്‍ എത്തേണ്ടി വന്നു. അതും ബോംബെയിലെ പ്രമുഖരായ ദാദാമാരെ ആരെയും കിട്ടാത്തതിനാല്‍ ഏതോ പാവം പിടിച്ച മറാട്ടിയുടെ പുറത്തു കേറിയതിന്‍ ഫലമായുണ്ടായ സംഘട്ടനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപെടാനായി ഒടിഞ്ഞ കൈയും, പ്ലാസ്റ്ററിട്ട കാലും, പൊഴിഞ്ഞ രണ്ട്‌ പല്ലുകളും, തലയില്‍ ഒരു കെട്ടുമായി നാട്ടിലേക്ക്‌ എത്തിയ അവസരത്തില്‍.

ഒരു പത്തു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാല്‍ ഉണ്ടായേക്കാവുന്നത്ര പരിക്കുകളോടെ കിടന്നിട്ടും ശശിക്കുട്ടനടിച്ച ദാദയ്ക്ക്‌ എന്തു പറ്റി എന്ന്‌ കേള്‍ക്കാനായിരുന്നു ഞങ്ങള്‍ക്ക്‌ താല്‍പര്യം.

"ഓ എന്തോന്ന് പറ്റാന്‍ .. അയാള്‍ പിറ്റെ ദിവസം ജോലിക്ക്‌ പോയിക്കാണും" എന്നുള്ള ശശിക്കുട്ടന്റെ ദയനീയമായ ഉത്തരം പോലും ഞങ്ങള്‍ക്ക്‌ ശശിക്കുട്ടനോടുള്ള ആരാധനയ്ക്ക്‌ കുറവൊന്നും വരുത്തിയില്ല.

ആ കെടന്ന കെടപ്പില്‍ തന്നെയാണ്‌ കത്ത്‌ കാണിച്ച്‌ ഇതെന്താണ്‌ ശശിക്കുട്ടാ എഴുതിയേക്കുന്നത്‌ എന്നു ഞങ്ങള്‍ ചോദിച്ചതും.ശശിക്കുട്ടന്റെ ഉത്തരവും പെട്ടെന്നായിരുന്നു..

"താമസ സൗകര്യം കുറവാണ്‌ എന്നല്ലേ"

അപ്പോഴും ശശിക്കുട്ടന്റെ മുഖം ഉണ്ണിയേശുവിനെപ്പോലെ നിഷ്കളങ്കമായിരുന്നു. കെടപ്പ്‌ കാറ്റടിച്ച്‌ ഒടിഞ്ഞ്‌ വീണ ഏത്ത വാഴപോലായിരുന്നെങ്കിലും.

*************

ഞങ്ങളുടെ നാട്ടിലെ ഒരു പ്രമുഖ പെരുനാളായിരുന്നു മഞ്ഞിനിക്കര പെരുനാള്‍. ഇലന്തൂരിനു 6 കിലോമീറ്റര്‍ ദൂരയുള്ള മഞ്ഞിനിക്കര പള്ളിയില്‍ മരിച്ച്‌ അടക്കിയിരിക്കുന്ന ഒരു വിശുദ്ധ തിരുമേനിയെ കാണാന്‍ മലബാര്‍ മുതല്‍ ഇങ്ങ്‌ ചങ്ങനാശേരി വരെയുള്ള ഭക്തര്‍ കാല്‍ നടയായി പോകുന്നതാണ്‌ ഈ പെരുനാളിന്റെ ഏറ്റവും പ്രത്യേകത. അത്‌ ഞങ്ങടെ നാട്ടിലൂടെയാണ്‌ എന്നതാണ്‌ ഞങ്ങളുടേ ഏറ്റവും വലിയ സന്തോഷം.

അന്ന് രാവിലെ മുതല്‍ വൈകിട്ട്‌ വരെ റോഡ്‌ നെറഞ്ഞ്‌ കവിഞ്ഞ്‌ "മഞ്ഞിനിക്കര തിരുമേനീ ഞങ്ങള്‍ക്ക്‌ വേണ്ടി അപേക്ഷിക്കേണമേ" എന്ന പ്രാര്‍ത്ഥനയുമായി ജനം ഒഴുകുകയായിരിക്കും. ജാതി മത ഭേദമെന്യേ ആരുടെ വീട്ടിലും പദയാത്രികര്‍ക്ക്‌ കയറി പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും, കുളിക്കുകയും, ഭക്ഷണം പാകം ചെയ്യുകയും, കുറച്ചു നേരം വിശ്രമിക്കുകയും ചെയ്യാം. എല്ലാവരും ഒരുപോലെ അവരെ സ്വീകരിക്കുകയും ചെയ്യും. ഒരു നാല് മണിയോടു കൂടി വലിയ ജാഥ കടന്നു പോകുന്നതോടെയാണ് ആ തിരക്ക് അവസാനിക്കുക.

മഞ്ഞിനിക്കര പെരുനാളിന്‌ ജാതി മത ഭേദമെന്യേ യുവജങ്ങള്‍ക്കുള്ള പ്രധാന‍ ഇന്ററസ്റ്റ്‌, അങ്ങ്‌ മലബാറീന്ന് ഇറങ്ങിയപ്പോ സാനിയയെ പോലെയും, ഒരാഴ്ചയായി നടന്നിങ്ങ്‌ വന്നപ്പോഴേക്കും സെറീനയെ പോലെയും ആയിപ്പോയ പീസുകളാലും, തലേദിവസം നടക്കാന്‍ തുടങ്ങിയ ചങ്ങനാശേരി, കോട്ടയം, എറണാകുളം ഭാഗത്തു നിന്നുള്ള ഫ്രഷ്‌ കളറുകളാലും സമൃദ്ധമാണ്‌ ഈ പദയാത്ര എന്നുള്ളതാണ്‌.

അന്ന് ഇലന്തൂരെ കുട്ടികളൊന്നും പഠിക്കാന്‍ പോകാറില്ല,പ്രായമായവര്‍ ഒന്നും ജോലിക്ക്‌ പോകാറില്ല. എന്തിന്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട്‌ കളറുകളെങ്കിലും മിസായേക്കുമോ എന്ന് പേടിച്ച്‌ കെളവന്മാര്‍ കുളിക്കാന്‍ പോലും പോകാറില്ല.

അന്ന് താല്‍ക്കാലികമായി ഉയരുന്ന പെട്ടിക്കടകളാല്‍ സമൃദ്ധമാകും നാട്‌. ശശിക്കുട്ടന്റെ അച്ഛന്‌ ഇലന്തൂര്‍ ചന്തയില്‍ ഒരു ചായക്കട കം നാരങ്ങാവെള്ളം സൂപ്പര്‍ മാര്‍ക്കറ്റ്‌ ഉണ്ടായിരുന്നതിനാല്‍ അതിന്റെയൊരു ബ്രാഞ്ച്‌ കട ഞാനും ശശിക്കുട്ടനും കൂടി ആശുപത്രിപ്പടിക്കല്‍ ഇട്ടു.

സപ്ലയര്‍ ഞാനും ശശിക്കുട്ടന്‍ ക്യാഷ്യര്‍ കം മാനേജരും. മാനേജരാകാന്‍ യോഗ്യത എന്തു കൊണ്ടും എനിക്കായിരുന്നു. പക്ഷേ അവന്റപ്പന്റെ നാരങ്ങാ, അവന്റപ്പന്റെ സിഗരറ്റ്‌, അവന്റപ്പന്റെ ബക്കറ്റ്, അവന്റപ്പന്റെ ഗ്ലാസ് .... .... എനിക്ക്‌ വോയിസ്‌ ഇല്ലാതെ പോയി.

കാലിളകിയ ഒരു മേശയുടെ മുന്‍പില്‍ കണക്കെഴുതാന്‍ ഒരു ബുക്കുമായി അവന്‍, ഒരു ബക്കറ്റ്‌ വെള്ളത്തിന്റേം, കുറേ നാരങ്ങാകളുടേയും പിന്നില്‍ ഞാന്‍.എന്നാലും ഞാന്‍ സമാധാനിച്ചു. സപ്ലയര്‍ ആകുമ്പൊ പെണ്‍കുട്യോള്‍ക്ക്‌ നേരിട്ട്‌ നാരങ്ങാ വെള്ളം കൊടുക്കാലോ.. കാഷ്യര്‍ ആണെങ്കില്‍ അവരുടെ അപ്പനോ മറ്റോ അല്ലേ കാശ്‌ കൊടുക്കുക, എന്തു പ്രയോജനം.

ആദ്യം വന്നത്‌ തന്നെ ഏഴ്‌ പേരടങ്ങുന്ന കുറേ കെളവന്മാരായിരുന്നു. ഒരു കളറെങ്കിലും ഇല്ലാതെ നാരങ്ങാ വെള്ളം തരില്ല എന്നു പറയാനൊരുങ്ങിയതാ ഞാന്‍. എങ്കിലും ആദ്യമായി വന്ന കസ്റ്റമേഴ്സ് അല്ലേ എന്നു കരുതി മാത്രമാണ് അവര്‍ക്ക് നാരങ്ങാ വെള്ളം കൊടുത്തത്.

ഒരു നാരങ്ങാവെള്ളത്തിന്‌ 75 പൈസ. രണ്ട്‌ നാരങ്ങാവെള്ളത്തിന്റെ കാശൊക്കെ ശശിക്കുട്ടന്‍ എങ്ങനേലുമൊക്കെ മാനേജ്‌ ചെയ്ത്‌ കണ്ട്‌ പിടിക്കും. പക്ഷേ ഏഴ്‌ പേരു വന്നതോടേ ശശിക്കുട്ടന്റെ കണ്ട്രോള്‌ പോയി. ദയനീയമായി എന്നെ നോക്കി. ഞാന്‍ മൈന്‍ഡ്‌ ചെയ്യാന്‍ പോയില്ല, വല്യ മാനേജരല്ലേ, അനുഭവിക്കട്ടെ എന്നു കരുതി. വളരെനേരം കണക്ക്‌ കൂട്ടിയിട്ടും ശരിയാകാത്തതിനാല്‍ ശശിക്കുട്ടന്‍ കറക്കിക്കുത്തി പറഞ്ഞു.

“പത്ത്”

ശശിക്കുട്ടനൊഴികെ ബാക്കിയെല്ലാവരും ഒന്ന് ഞെട്ടി, ഞാനടക്കം

“എത്രാ‍...?”
മറുപടിയായി കേട്ട ശബ്ദത്തിന് ഒരു കനം പോലെ. കൂട്ടത്തില്‍ ഏറ്റവും തടിയനായ ഒരു മീശക്കാരനാണ് ചോദ്യകര്‍ത്താവ്‌. ഞാന്‍ പതുക്കെ മേശയുടെ പുറകില്‍ നിന്നും റോഡിലേക്കിറങ്ങി. ഇളവെയില്‍ കൊള്ളുന്നത് നല്ലതാന്ന് ഈയിടേം പത്രത്തിലുണ്ടാരുന്നു.

“അഞ്ച്”
ശശിക്കുട്ടന്റെ മറുപടി കേട്ട് എല്ലാവരും വീണ്ടൂം ഞെട്ടി. ദൈവമേ ഓണത്തിന് ലുലുക്കാര് പോലും ഇത്രേം ഡിസ്കൌണ്ട് കൊടുത്തിട്ടില്ല. 50% ഡിസ്കൌണ്ടോ... !!!!!

“അഞ്ചോ....?”
മീശക്കാരന്‍ വിടാന്‍ ഭാവമില്ല. ഇത് ചോദിക്കാന്‍ മാത്രമായാ അയാള്‍ ഇത്രേം ദൂരം നടന്ന് വന്നതെന്നു തോന്നും ഭാവം കണ്ടാല്‍..!!

“മൂ... മൂ... മൂന്ന്..”
ശശിക്കുട്ടന്‍ പിന്നേം ദയാലുവായി.

എന്താണെന്നറിയില്ല അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല. ഒന്നൂടെ ചോദിച്ചിരുന്നേ ശശിക്കുട്ടന്‍ രണ്ട് രൂപ അങ്ങോട്ട് കൊടുത്തേനേമല്ലോ എന്ന് ചിന്തിച്ച് കൊണ്ട് കടേലേക്ക് തിരിച്ചു കേറുന്നതിനിടയ്ക്ക് ശശിക്കുട്ടന്‍ പല്ലു കടിച്ച് എന്നെ ഒന്നുപദേശിച്ചു.

"നെന്നോട്‌ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേടാ പുല്ലേ ഒരു രൂപ വച്ചാക്കാമെന്ന് അപ്പൊ കണക്ക്‌ കൂട്ടാന്‍ ഒരെളുപ്പമുണ്ടാരുന്നല്ലോ".

“പിന്നേ ... തൊട്ടപ്പുറത്തെ കടയില്‍ 50 പൈസയ്ക്ക്‌ നാരങ്ങാവെള്ളം കിട്ടുമ്പോ ഇവിടെ ഒരു രൂപയ്ക്‌ വിയ്ക്കാന്‍ സില്‍ക്ക്‌ സ്മിതയൊന്നുമല്ലല്ലൊ ഇവിടെ നാരങ്ങാ പിഴിയുന്നത്‌“
എന്നു പറേണമെന്നുണ്ടായിരുന്നു എനിക്ക്, പക്ഷേ പറഞ്ഞില്ല.

ഒള്ളത്‌ പറയണമല്ലൊ കിടിലന്‍ കച്ചോടമാരുന്നു. 25 നാരങ്ങാ ആയിരുന്നു അവന്റെ അച്ഛന്റെ കടയില്‍ നിന്നും എടുത്തോണ്ട്‌ വന്നത്‌. നാല്‌ പാക്കറ്റ്‌ സിഗരറ്റും. ഒരു പത്തു പതിനഞ്ച്‌ ഹത ഭാഗ്യരാണ്‌ ആകെ നാരങ്ങാ വെള്ളം കുടിക്കാന്‍ വന്നത്‌.

ഒടുവില്‍ വലിയ ജാഥയും പോയി. അതു കഴിഞ്ഞാല്‍ പിന്നെ ആരും കാണില്ല. ഞങ്ങള്‍ ബാലന്‍സ്‌ ഷീറ്റ്‌ തയ്യാറാക്കി ലാഭം കാല്‍ക്കുലേറ്റ്‌ ചെയ്യാന്‍ തുടങ്ങി. എവടേ ... ലാഭം പോയിട്ട്‌ മുതല്‌ പോലും കാണുന്നില്ല. പിഴിഞ്ഞ നാരങ്ങാകളൂടെ തോട്‌ എണ്ണി നോക്കി കണക്ക്‌ കൂട്ടിയപ്പൊ 4 നാരങ്ങാ വെള്ളത്തിന്റേം, 2 സിഗരറ്റിന്റേം പൈസ കാണുന്നില്ല.

പോലീസ്‌ പിടിച്ച കള്ളവാറ്റുകാരെ പോലെ ബക്കറ്റും, കലവും, ഗ്ലാസുകളും ഒക്കെ തലയില്‍ വച്ച്‌ ശശിക്കുട്ടന്റെ അച്ഛന്റെ കടയിലേക്ക്‌ നടക്കുമ്പോ 4 നാരങ്ങാ വെള്ളത്തിന്റേം 2 സിഗരറ്റിന്റേം കാര്യത്തില്‍ എന്തു പറയും എന്ന ആധി ആയിരുന്നു ഞങ്ങള്‍ക്ക്‌.

കടയുടെ പുറകില്‍ സാധങ്ങളെല്ലാം അണ്‍ലോഡ്‌ ചെയ്ത്‌ ഞങ്ങള്‍ വീണ്ടും അവന്റെ അച്ഛന്റെ മുന്നില്‍ നല്‍കേണ്ടുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തേണ്ട കള്ളങ്ങളെപ്പറ്റി ആലോചിച്ചു. ഒടുവില്‍ ശശിക്കുട്ടന്റെ ബുദ്ധിയില്‍ തെളിഞ്ഞതിന്‍ പ്രകാരം കണക്ക്‌ ബുക്കില്‍ ഞാന്‍ ഇങ്ങനെ എഴുതി..

മഞ്ഞിനിക്കര തിരുമേനി - പറ്റ്‌ - 4 നാരങ്ങാ വെള്ളം 2 സിഗരറ്റ്‌.

ആ ബുക്ക്‌ കൈമാറിയപ്പോള്‍ എന്തൊക്കെ സംഭവിച്ചു എന്നെനിക്കോര്‍മ്മയില്ല. അപസ്മാരം വരുന്നോരെ പോലെ അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയതോര്‍മ്മയുണ്ട്‌. അപ്പോഴേക്കും ഞാന്‍ ഓടി. ശശിക്കുട്ടനും എന്റെ പുറകെ ഓടി എന്നത്‌ നൂറേല്‍ കത്തിച്ചു വിട്ടിരുന്ന എന്നെ അവന്‍ ഓവര്‍ടേക്ക്‌ ചെയ്തു പോയപ്പോള്‍ മാത്രമായിരുന്നു എനിക്ക്‌ മനസിലായത്‌. ഓടുന്ന ഓട്ടത്തിനിടയിലും ശശിക്കുട്ടന്റെ അച്ഛന്റെ ഒരു ഡയലോഗ്‌ ഞാന്‍ ഉച്ചത്തില്‍ കേട്ടു..

"നിന്നെ സൃഷ്ടിച്ച സമയത്ത്‌ ഒരു വാഴ വച്ചാ മതിയാരുന്നെടാ.."

*******

ഫ്ലാഷ്‌ ബാക്കില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ഞാന്‍ ചോദിച്ചു.

“എന്നാലും ശശിക്കുട്ടാ നിന്റപ്പന്‍ അന്ന് വാഴ വയ്ക്കുന്നതാ ഭേദം എന്നു പറഞ്ഞു കളഞ്ഞല്ലോ..“

ശശിക്കുട്ടന്റെ മറുപടി പെട്ടെന്നാരുന്നു

"പിന്നേ ...... പകല്‌ പോലും പറമ്പില്‍ എറങ്ങി ഒരു പണീം ചെയ്യാത്ത ആളല്ലേ അര്‍ദ്ധരാത്രിയില്‍ വാഴ വയ്ക്കാന്‍ പോന്നേ..... ഒന്ന്‌ പോടേ "

അപ്പൊ ശശിക്കുട്ടന്റെ മുഖം ആരെപ്പോലെ ആയിരുന്നു എന്നു നോക്കാനെനിക്കൊത്തില്ല. പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നതിന്റിടയില്‍ ഞാന്‍ മറന്നു പോയതാ, സത്യമായിട്ടും.

125 comments:

തമനു said...

ഒത്തിരി നാളായി ഒരു കത്തി എഴുതിയിട്ട്...

ദാ പുതിയൊരു കത്തി. ക്ഷമിച്ചാലും .. :)

Sharu (Ansha Muneer) said...

ആദ്യം തേങ്ങ.... <<<<< ഠേ >>>>> ഇനി വായിക്കാം

Sharu (Ansha Muneer) said...

അയ്യയ്യോ...എനിക്കിനി ചിരിക്കാന്‍ വയ്യ... ഇതാണെന്നെ കൂടുതല്‍ ചിരിപ്പിച്ചത് എന്നു പറഞ്ഞു ഏതെങ്കിലും ഒന്ന് പേസ്റ്റ് ചെയ്യാമെന്നു വെച്ചാല്‍ എല്ലാം കൂടി വരുമ്പോള്‍ പോസ്റ്റിനേക്കാള്‍ വലിയ കമ്മന്റാകും. “കിടിലന്‍” എന്നു പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കുന്നു.

Rasheed Chalil said...

ശൂന്യാകാശത്തോ അറബിക്കടലിലോ ... എന്തരായാലും പണ്ടാരം ഇവിടുന്നൊന്ന് പോയിക്കിട്ടീല്ലൊ" എന്ന ആശ്വാസത്തില്‍ റോക്കറ്റ്‌ വിട്ടേച്ച്‌ നില്‍ക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ... ഹഹഹ ഇത് കലക്കന്‍.

ദാദായാകാനുള്ള പരൂക്ഷ നടക്കുന്നത് ധാരാവിയിലാണല്ലേ... നന്നായി... പച്ചാളത്തെ ഇനി അവിടെ അയച്ച് പഠിപ്പിക്കണം.. :)

ന്റെ തമനൂ... കുറേ നാളുകള്‍ക്ക് ശേഷം ആണല്ലോ ഈ പോസ്റ്റ്... ഇനി അടുത്ത പോസ്റ്റ് അടുത്ത മീറ്റിന് ശേഷം ആയിരിക്കുമൊ...

ഏതായാലും പോസ്റ്റ് നന്നായിരിക്കുന്നു.

(ഒരു ആവശ്യവുമില്ലാതെ പോസ്റ്റൊന്നും ഇല്ലേ തമനൂ എന്ന് ചോദിച്ച എന്നെ വേണം തല്ലാന്‍)

Umesh::ഉമേഷ് said...

അടിപൊളി തമനുവേ...

തമാശയില്‍ അരവിന്ദനെ കടത്തിവെട്ടുമല്ലോ. ചിരിച്ചു ചിരിച്ചു് ഒരു വഴിക്കായി.

നാരങ്ങാ പിഴിയുന്നതു സില്‍ക്ക് സ്മിത അല്ലെങ്കിലെന്താ, സില്‍ക്ക് സ്മിതയുടെ കളറും ഊഞ്ഞാലില്‍ നിന്നു ചാടുമ്പോള്‍ വേഷവും ഉള്ള ആളല്ലേ? :)

താംബൂലം said...

നീ എന്നേലും അസ്തമയം കാണാന്‍ അങ്ങ്‌ കന്യാകുമാരീലോട്ട്‌ വാടാ ... അന്നു നിന്നെ എടുത്തോളാം" thamanuseee nigal ivide egum janikkedaaaaa alla ttoo ange elathoooor marketil venamayirunnu.........

കണ്ണൂസ്‌ said...

:) രാവിലെ വിളിച്ചെണീപ്പിച്ച് ചിരിപ്പിക്കുന്നോ?

സുല്‍ |Sul said...

തമനൂസേ....
തിരിച്ചെത്തിയതില്‍ സന്തോഷം.
മീറ്റുകൊണ്ടൊരു ഇന്‍സിപിരേഷനൊക്കെയുണ്ടായല്ലേ. നന്നായി.
ഇനിയും പോരട്ടെ ഇങ്ങനെ പിമ്പിരിയന്‍ സാധനങ്ങള്‍...
എന്നാലും ആ തമിഴനെ പൊക്കിയത്....

-സുല്‍

nandakumar said...

സില്‍ക്ക് സ്മിത, അഭിലാഷ, ഷക്കീല, മറിയ, രേഷ്മ ഇവരിലേതാ കിടിലം ന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ പറ്റാത്ത പോലെ... ഈ പോസ്റ്റിലേതാ കിടിലം തമാശ ന്നു ചോയിച്ചാല്‍...മുന്‍പു പറഞ്ഞവരെപ്പോലെത്തന്നെ എല്ലാം ഒന്നിനൊന്നു മെച്ചം..കട്ടക്കു കട്ട... ഗലക്കി മച്ചു..ഗല്‍ക്കി

http://nandaparvam.blogspot.com/

കൊച്ചുത്രേസ്യ said...

തമനൂൂ .. ചിരിപ്പിച്ചൂൂ.. ചിരിപ്പിച്ചൂൂ
എന്തൊക്കെ പ്രയാഗങ്ങളാ മാഷേ.. എല്ലാരും മറന്നു തുടങ്ങിയ സില്‍ക്കിനെ പോലും വെറുതെ വിട്ടില്ല അല്ലേ.. :-))

ഈ പോസ്റ്റിലെ നായകന്‍ വല്ല യൂയേയീ ബ്ലോഗറുമാണോ..അല്ല ; മീറ്റ്‌ കഴിഞ്ഞപാടെ ഇങ്ങനൊരു പോസ്റ്റ്‌ പൊട്ടിപ്പുറപ്പെടാന്‍ വേറൊരു പ്രകോപനവും കാണുന്നില്ല :-)

RR said...

എനിക്കിനി ചിരിക്കാന്‍ വയ്യ!! :)

കാവലാന്‍ said...

"പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നതിന്റിടയില്‍ ഞാന്‍ മറന്നു പോയതാ സത്യമായിട്ടും."

വേറെന്തെങ്കിലും കമന്റാന്‍ ചിരി സമ്മതിക്കുന്നില്ല മച്ചാനേ........

അരവിന്ദ് :: aravind said...

ഹഹഹഹ
തമനുച്ചായാ! തകര്‍‌‍ത്തൂ! തകതകര്‍‌ത്തൂ! ആത്മാര്‍ത്ഥമായി കുലുങ്ങി കുലുങ്ങി ചിരിച്ചു!
"അങ്ങ്‌ മലബാറീന്ന് ഇറങ്ങിയപ്പോ സാനിയയെ പോലെയും, ഒരാഴ്ചയായി നടന്നിങ്ങ്‌ വന്നപ്പോഴേക്കും സെറീനയെ പോലെയും ആയിപ്പോയ " തുടങ്ങി ക്വോട്ടാന്‍ ഇഷ്ടം പോലെ!

പോസ്റ്റാന്‍ ഇത്തിരി നാളായെങ്കീലെന്നാ അതിന്റെ കേട് തീര്‍ത്തു!
സൂപ്പര്‍‌ പോസ്റ്റ് :-))

asdfasdf asfdasdf said...

അടിപൊളി.
‘താമസാ വരാ കുര്‍വണാ..‘

(ഓടോ : മീറ്റുകഴിഞ്ഞാല്‍ ഇങ്ങനെ കൊറെ ഗുണമുണ്ട്. )

വേണു venu said...

തമനു, സമയം കണ്ടെത്തി കുറേ ചിരിച്ചു കേട്ടോ. പ്രയോഗങ്ങളൊക്കെ സൂപ്പര്‍.:)

Kumar Neelakantan © (Kumar NM) said...

തമനു ചിരിയുടെ ഞരമ്പില്‍ പിടിച്ച് വലിച്ചാണല്ലോ എഴുതിയിരിക്കുന്നത്. (നിര്‍ത്തിയിരിക്കുന്നതും).

വായനയ്ക്കിടയില്‍ ആ രംഗം മനസില്‍ കണ്ട്ട് വായനക്കാരന്‍ ഒരു നിമിഷം ചിരിച്ചാല്‍ അതാണ് എഴുത്തിലെ ഹാസ്യം. അതിവിടെ ഉണ്ടായി.

ആഷ | Asha said...

ഇതിനൊരു A ഗ്രേഡ് ഞാന്‍ തരുന്നു. വേണേ ചുറ്റിനുമൊരു വട്ടം വരച്ചു അതിനെ നടുവില്‍ പ്രതിഷ്ഠിക്കാം.
പോസ്റ്റ് നന്നായിരുന്നു.
:)

ഫോട്ടോഗ്രാഫര്‍::FG said...

കിഡിലന്‍ തമാശയാണല്ലൊ, ജെനിഫര്‍ ലോപസിന്റെ അത്രയങ്ങട് ഗുമ്മായില്ലെങ്കിലും വായിക്കാന്‍ ഒരു പുഷ്കാരം ഒക്കെയുണ്ട്.
മഞ്ഞിനിക്കര പെരുന്നാളിന് മോരുവെള്ളമയിരുന്നു കച്ചോടം ചെയ്യാന്‍ നല്ലത്,
അതാവുമ്പോ രണ്ട് പ്രാവശ്യം പിഴിയേണ്ടാ‍യിരുന്നല്ലൊ, യേത്!

അല്ഫോന്‍സക്കുട്ടി said...

മറുത താമസാ വരാ നന്നാണ്ടാ.

മനസ്സിലായോ? തമനൂ തമാശ വളരെ നന്നായിട്ടുണ്ട് എന്ന്. ശശിക്കുട്ടറ്റ്നെ പുണ്യ പുരാണ മലയാള ഭാഷ പ്രയോഗിച്ചു നോക്കിയതാ.

ശശിക്കുട്ടനും കൊള്ളാം, കൂട്ടുകാരനും കൊള്ളാം.

:: VM :: said...

ഹഹഹഹഹഹഹ്! ഞാനൊന്നുപൊട്ടിച്ചിരിക്കട്ടേ ;)

നല്ല ഉഗ്രന്‍ ചിരിയമിട്ട് തന്നെ തമനു!

അപ്പു ആദ്യാക്ഷരി said...

തനി തമനു സ്റ്റൈലിലുള്ള ഒരു പോസ്റ്റ് കണ്ടിട്ട് എത്രനാളായിസാറേ. ഒരു പോസ്റ്റ് വെള്ളിയില്‍ വരണമെങ്കില്‍ ഒരു മീറ്റ് കഴിയണം എന്നുവച്ചാല്‍ കഷ്ടമാണേ...

പഴയ പോസ്റ്റുകളെപ്പോലെ ചീ‍രിപ്പിച്ചു കൊന്നു. ഉപമകളില്‍നിന്ന് ഉല്‍‌പ്രേക്ഷകളിലേക്കും അവിടെനിന്ന് മറ്റെന്തെക്കെകളിലേക്കും കടക്കാനുള്ള ഈ കഴിവിനുമുമ്പില്‍ നമോവാകം.!

കുഞ്ഞന്‍ said...

ശരിക്കും അറിഞ്ഞു ചിരിച്ചു മാഷെ..

"നെന്നോട്‌ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേടാ പുല്ലേ ഒരു രൂപ വച്ചാക്കാമെന്ന് അപ്പൊ കണക്ക്‌ കൂട്ടാന്‍ ഒരെളുപ്പമുണ്ടാരുന്നല്ലോ". ഈ ഡയലോഗ് പറയുമ്പോഴുള്ള ശശിക്കുട്ടന്റെ മുഖഭാവം.:( എനിക്കു വയ്യാ... കിക്കിടലന്‍ പോസ്റ്റ്..


മീറ്റിന് ഇതിനും വലിയ പ്രശസ്തി പത്രം കിട്ടാനുണ്ടൊ, ആ പ്രജോദനമാണ് തമനുവിന്റെ ഈ പോസ്റ്റ്..!

G.MANU said...

അന്ന് ഇലന്തൂരെ കുട്ടികളൊന്നും പഠിക്കാന്‍ പോകാറില്ല,പ്രായമായവര്‍ ഒന്നും ജോലിക്ക്‌ പോകാറില്ല. എന്തിന്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട്‌ കളറുകളെങ്കിലും മിസായേക്കുമോ എന്ന് പേടിച്ച്‌ കെളവന്മാര്‍ കുളിക്കാന്‍ പോലും പോകാറില്ല.


ഹഹഹ് അച്ചായോ ചിരിചു മടുത്തു.

ഇടവേള കുറയ്ക്ക് അടുത്തത് ഇട്..ജല്‍ദി..ഫടാഫറ്റ്

[ nardnahc hsemus ] said...

കാലത്ത് വന്ന് ഈ പേജ് തുറന്നുവച്ച് വായിയ്ക്കാനിരിയ്ക്കുമ്പോള്‍ ഷാരുവിന്റെ കമന്റായിരുന്നു അവസാനം.. വായന തീര്‍ന്ന് കമന്റാന്‍ ക്ലിക്കുമ്പോള്‍ ദേ, ഞാനെവിടെയോ എത്തിപ്പെട്ടിരിയ്ക്കുന്നു.. :)

തമനുച്ചേട്ടാ, രസിച്ചു വായിച്ചു ട്ടോ

ആ പോലീസ്‌ പിടിച്ച കള്ളവാറ്റുകാരെ പോലെ ബക്കറ്റും, കലവും, ഗ്ലാസുകളും ഒക്കെ തലയില്‍ വച്ചുള്ള വരവ് ശരിയ്ക്കും അതേപോലെ തന്നെ ചിത്രീകരിയ്ക്കാന്‍ പറ്റി, കാരണം ഞങ്ങളുടെ ഏരിയ ഒരു കള്ളവാറ്റുകേന്ദ്രമായിരുന്നേ... (വെള്ളിക്കുളങ്ങര, കോടാലി, രണ്ടുകൈ, കോര്‍മല.. പേടിക്കേണ്ട, സ്ഥലത്തിന്റെ പേരുകളാ..)

:)

സാല്‍ജോҐsaljo said...

ഇതു വെറും കത്തിയല്ലല്ലോ തലതിരിഞ്ഞ ചേട്ടാ. മൂര്‍ച്ചയുള്ള എക്സ്കാലിബറല്ലേ?

ഉശിരന്‍! സൊയമ്പന്‍!

ഉണ്ണീശോയുടെ മുഖത്തോടെ ഒരു ചോദ്യം :“ആക്ചലി ഈ സില്‍ക്ക് സ്മിത ആരാ?”

തോന്ന്യാസി said...

കിട്‌ക്കന്‍ പൊസ്റ്റ് മാഷേ...ഓഫീസിലായതോണ്ട് പൊട്ടിച്ചിരിയെ അമര്‍ത്തിപ്പിടിക്കാന്‍ പെട്ട പാട്

ഹരിത് said...

ആദ്യമായിട്ടാണു് ഇവിടെ. ഇതു സ്വയമ്പന്‍. വളരെ ഇഷ്ടമായി.

Visala Manaskan said...

:) തമന്‍!!!

ഹഹഹ.. അടിപൊളി നമ്പറുകള്‍ തന്നെ ട്ടാ... ശശിക്കുട്ടന്‍ കണക്ക് കൂട്ട്യതൊക്കെ കലക്കിപ്പൊളിച്ചു.

മൂര്‍ത്തി said...

നല്ല തമാശയുണ്ട്...

അതുല്യ said...

ഉവ്വ് ഉവ്വ്, എന്റെ തലയിലെ കുറയുന്ന മുടി പോലേ..

വല്ലോമുണ്ടോ ബാക്കി അവിടേ?


കുറെ കാലത്തിനു ശേഷം തമന്നു പിന്നേം എന്നെ ചിരിപ്പീച്ചു, എന്നാലുമെനിക്കിഷ്ടം ഡ്രൈവിങ്ങ് ലൈസന്‍സ് പോസ്റ്റ് തന്നെയാണു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കത്തി ഭയങ്കരം തന്നെ

ബഹുവ്രീഹി said...

ഥമനൂ..രസ്യന്‍ പോസ്റ്റ് .

പോസ്റ്റ് വായിച്ച് ശശിക്കുട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍,

താമസാ കുര്‍വലാ ചിര്‍ച ചാ‍ത്തു.

(തമാശ കുറവല്ല! ചിരിച്ചു ചത്തൂ )


“മലുഷേമാസ് ഹൌസ് വണ്‍ ചാക്ക്സ് .. ടു യൂണിയന്‍സ് താങ്സ് “

മീനാക്ഷിയമ്മയുടെ പറമ്പിലെ ഒരു ചക്ക താങ്ങാന്‍ രണ്ടു യൂണിയന്‍ കാരു വേണ്ടിവരും എന്നത് ഇംഗ്ലീഷിലേക്ക് ഇപ്രകാരം മൊഴിമാറ്റം നടത്തിയ ഒരു “ശശിക്കുട്ടന്‍“ ഞങ്ങടെ അമ്പലവട്ടത്തും ഉണ്ടായിരുന്നു. അതോര്‍മ്മ വന്നു.

ഏറനാടന്‍ said...

മഹാല്‍ഭുതങ്ങള്‍ നൂറ്റാണ്ടില്‍ ഒരിക്കലേ സംഭവിക്കു എന്നപോലെ തമനൂ പോസ്റ്റുകള്‍ മീറ്റില്‍ ഒരിക്കലേ ഉണ്ടാവൂ എന്നാണോ. എന്നും തിരക്കിട്ട് തട്ടിക്കൂട്ടുന്ന പോസ്റ്റുകളേക്കാള്‍ ബെസ്റ്റ് വല്ലപ്പോഴും ഇടുന്ന സൂപ്പറ് ഡ്യൂപ്പറ് പോസ്റ്റ് തന്നെ എന്ന് ഇതാ തെളിയി-ചിരിക്കുന്നു! :)

5:00 മണി said...

എന്റമ്മോ. എനിക്ക് കമന്റിടാതിരിക്കാന്‍ പറ്റില്ല. ഇത്തരം ഉണ്ണിയേശൂന്റെ മുഖമുള്ള ശശിക്കുട്ടന്മാരെ തീര്‍ച്ചയായും നമുക്ക് പരിചയമുണ്ട്..“വാഴ വെച്ചാല്‍ മതി..” എന്ന ഫ്രെയ്സിന്‍ ഇതുവരെ കേക്കാത്ത മറുപടി.. എല്ലം കൊണ്ടും ഉണ്ണിയേശൂന്റെ പോലത്തെ നിഷ്കളങ്കാവതരണം..

ശ്രീവല്ലഭന്‍. said...

"പിന്നേ പകല്‌ പറമ്പില്‍ എറങ്ങി ഒരു പണീം ചെയ്യാത്ത ആളല്ലേ അര്‍ദ്ധരാത്രിയില്‍ വാഴ വയ്ക്കാന്‍ പോന്നേ..... ഒന്ന്‌ പോടേ"

രണ്ടാം വായന!
എന്റമ്മോ.:-)

ദിവാസ്വപ്നം said...

“അതിരാവിലെ താലി കെട്ടിയ ചെക്കനെപ്പോലെ“

:-)) പോസ്റ്റ് അലക്കി അച്ചായാ. അലക്കിപ്പൊളിച്ചു. എന്താ ഉപമകള്‍ !

റിട്ടേണ്‍ ഓഫ് ദി തമനൂ‍ !!!

സസ്നേഹം..

ദിവാസ്വപ്നം said...
This comment has been removed by the author.
കുറുമാന്‍ said...

തമനുവേ....ഹ ഹ ഹ ഇത് കലക്കി. അങ്ങനെ ഒരു നീണ്ട ഇടവേളക്ക് ശേഷം ഒരു സ്വയമ്പന്‍ അമിട്ട് പൊട്ടിച്ചതില്‍ സന്തോയം.

ഉറയില്‍ നിന്നൂരിക്കഴിഞ്ഞാല്‍ പിന്നെ ചോര കണ്ടേ കത്തി തിരിച്ചിടൂ എന്ന്‌ വാശിയുള്ള ഗൂര്‍ഖകളെപ്പോലെ പൊക്കിയ മുണ്ട്‌ ആരെയെങ്കിലും കാണിക്കാതെ എങ്ങനാ ഒന്ന് താത്തിടുക എന്ന വിഷമവും അടങ്ങിയ ഒരു മിക്സ്‌ വികാരം ശശിക്കുട്ടന്റെ മുഖത്ത്‌ - ഇതില്‍ കമ്പ്ലീറ്റ് കണ്ട്രോളും പോയി.

പിന്നെ കുറഞ്ഞ് വരുന്ന കേശത്തെകുറിച്ചാലോചിച്ച് ക്ലേശപെടേണ്ട...വരൂ ബര്‍ദുബായിലേക്ക്....പെര്‍ഫക്ഷന്‍ ഗ്യാരണ്ടീട്.

അഗ്രജന്‍ said...

താമസാ വരാ കുര്‍വണാ..

സത്യത്തില്‍ ശശിക്കുട്ടന്‍ ഒരു ദേശീയ നേതാവാകാന്‍ ക്വാളിഫൈ ചെയ്ത ആളായിരുന്നു...

ഇനിയിപ്പോ സി.വി., ഇന്‍റര്‍വ്യൂ, ടാലന്‍റ് സ്കാന്‍... ആ രാഹുല്‍ ഗാന്ധിയെ കൊണ്ട് തോറ്റു :)

കൊള്ളാം... പോസ്റ്റ് രസിച്ചു :)

"പിന്നേ പകല്‌ പറമ്പില്‍ എറങ്ങി ഒരു പണീം ചെയ്യാത്ത ആളല്ലേ അര്‍ദ്ധരാത്രിയില്‍ വാഴ വയ്ക്കാന്‍ പോന്നേ..... ഒന്ന്‌ പോടേ"

:))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഷേമാ ടൂസ്റ്റിപോ തെല്ലാഇ സം‌മതാ --- മനസ്സിലായില്ലേ? പെട്ടന്നാവട്ടെ അടുത്ത മീറ്റ് എന്നാഗ്രഹിക്കുന്നു.

ഓടോ:“ഈ പോസ്റ്റിലെ നായകന്‍ വല്ല യൂയേയീ ബ്ലോഗറുമാണോ..” കൊച്ചിന്റെ ഈ സംശയം എനിക്കൂണ്ട്

Sreejith Madhavan said...

ഇതൊന്നും പുസ്തകരുപതില്‍ പ്രസിധീകരിക്കണ്ടാ....അങിനെ വന്നാല്‍, കഷ്ടകാലതിനു ബെസ്റ്റ് സെല്ലറായലോ?

ഇപ്പൊപ്പിന്നെ ബ്ലൊഗന്മാരെ മാത്രമല്ലെ സഹിക്കെണ്ടി വരുന്നുള്ളു....അപ്പൊപ്പിന്നെ എന്താകും കാര്യങള്‍ എന്നു പറയെണ്ട അല്ലെ?....
ശരിക്കും രസിചു.....

Mubarak Merchant said...

കമറ്റാ ഇട വരാ കുര്‍വണാ :)

ദേവന്‍ said...

ഹ ഹ തമനുവേ. പോസ്റ്റ് അസ്സലായി.

"ദാവയണന കുടിലം" എന്ന് എന്റെയൊരു സഹപാഠിയുടെ അനുജന്‍ കളപ്പുരയുടെ തടിയില്‍ ചോക്കുകൊണ്ട് എഴുതിയിരുന്നു. ഒടുക്കം അവനെത്തന്നെ വിളിച്ച് ഇതെന്താണ്‌ മൂലഭദ്രിയെന്ന് ചോദിച്ച് അത് ദേവന്‍ അണ്ണനോട് കൂട്ടില്ല എന്നാണെന്ന് മനസ്സിലാക്കേണ്ടിവന്നു.

അന്ന് ഞങ്ങള്‍ ചിരിച്ചതില്‍ വേദനിച്ച് അവന്‍ ശപിച്ചതാണോ എന്തോ, ഈ പ്രായത്തിലും ഞാന്‍ എഴുതിയാല്‍ അപ്പടി അക്ഷരത്തെറ്റാ.

Yasir said...

asirഇതു തകര്‍പ്പന്‍ തന്നെ.. ഉപമ... മച്ചൂ .. തകര്‍ത്തു... ഒരു ഫാന്‍ ആയി മാറി ട്ടോ ...

ദിലീപ് വിശ്വനാഥ് said...

കുറച്ചു നാളായി കത്തിക്ക് മൂര്‍ച്ച കൂട്ടുകയായിരുന്നു അല്ലേ? ആദ്യാവസാനം ഒരു ചിരിയോട് കൂടി മാത്രമേ വായിച്ചു തീര്‍ക്കാന്‍ പറ്റു. നല്ല അസ്സല് പോസ്റ്റ്!

Jayarajan said...

തമനുച്ചേട്ടാ, രസിച്ചു വായിച്ചു. ഇത്രയും ഇടവേള വേണ്ടാട്ടോ, ആറേഴ്‌ മാസമായി ഒരു പോസ്റ്റിനായി കാത്തിരിക്കുന്നതേയ്‌..

ശ്രീ said...

അടിപൊളി!
ശശിക്കുട്ടന്‍ ശരിയ്ക്കും ചിരിപ്പിച്ചു തമനു ചേട്ടാ.
:)

അഭിലാഷങ്ങള്‍ said...

തമനൂ...

ഒരാഴ്ച ബൂലോകത്ത് നിന്ന് വിട്ട് നില്‍കേണ്ടിവന്നതിനാല്‍ പോസ്റ്റിട്ട ദിനം തന്നെ കമന്റിടാന്‍ സാധിക്കാത്തതില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു.. എന്ന് പറയാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. അയ്യഡാ....

ഫോണിലൂടെ അഭിപ്രായം അറിയിച്ചെങ്കിലും, എനിക്കിഷ്ടപ്പെട്ട പോസ്റ്റുകളില്‍ രണ്ട് മീറ്റര്‍ നീളത്തില്‍ കമന്റിടുക എന്ന സംഗതി എന്റെ (A) -ve *ബ്ലഡ്ഡില്‍ അലിഞ്ഞുചേര്‍ന്നതിനാല്‍ ചുമ്മാ വല്ലതും എഴുതാതെ പോവാനും തോന്നുന്നില്ല. മാത്രമല്ല, തമനൂന്റെ മുടിയൊക്കെ കൊഴിഞ്ഞ് പ്രായം കൂടിവരികയല്ലേ.. കുറച്ചൂടികാലം കഴിഞ്ഞാല്‍ ഞാന്‍ ഫോണിലൂടെ അറിയിച്ച ആശംസകളൊക്കെ ഇയാള്‍ മറന്നുപോകും.. അപ്പോ എന്നും ഓര്‍മ്മിക്കാന്‍ ഇവിടെ കമറ്റിയേ പറ്റൂ...

(* എന്റെ ബ്ലഡ് ഗ്രൂപ്പിന്റെ “A" ക്ക് ചുറ്റും ബ്രാക്കറ്റാണേ...വൃത്തമല്ല.. പ്ലീസ് നോട്ട് ദ പോയിന്റ്..! ഇനിയിപ്പോ വൃത്തമാണേല്‍ കൂടി അത്തരം ‘സംഗതികളില്‍’ എനിക്ക് വല്യ താല്പര്യം ഒന്നുമില്ല എന്നകാര്യം എന്റെ ബ്ലഡ് ഗ്രൂപ്പ് A "-ve" ആണെന്നതിലൂടെ തമനൂന്ന് മനസ്സിലായിക്കാണുമല്ലോ... താല്പര്യമുള്ള ആളാണേല്‍ A “+Ve" അല്ലേ ആവേണ്ടത്? കണ്ടാ... കണ്ടാ... ഞാന്‍ മരണഡീസന്റാ...:-))

രണ്ട് ദിവസം മുന്‍പ്, കൊല്ലവര്‍ഷം 1183 മീനമാസത്തില്‍ കേരളനാട്ടില്‍ അമ്പലപ്പുഴയിലും മാവേലിക്കരയിലും ആറാട്ട് നടക്കുന്ന ദിവസം ഇങ്ങ് ഷാര്‍ജ്ജയില്‍ വൈകീട്ട് 6 മണിക്ക് രാഹുകാലം നോക്കി ഞാ‍നൊരു ലോക്കല്‍ കോള്‍ ചെയ്തു.. തമനൂന്ന്... അതിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ കമന്റായി ഒന്നൂടെ അഭിപ്രായിക്കട്ടെ....

ട്രിണിം.... ട്രിണിം....

“ഹലോ”

“ഹലോ തമനൂ.. ഇത് ഞാനാ...”

“ങ! ഹലോ പറയൂ .. എന്തൊക്കെയാ..”

“ഹി ഹി.. ഇങ്ങനെ പോകുന്നു മഷേ...”

“ഇതെന്തുപറ്റി... തന്നെ ഈയിടെയായി ഓണ്‍ലൈനിലൊന്നും കാണാനേയില്ലല്ലോ...”

“എന്തുപറയാനാ തമനൂ.. ആ IT യുടെ തലപ്പത്തിരിക്കുന്ന കാലമാടന്മാര്‍ കമ്പനിയില്‍ നെറ്റ് ബ്ലോക്ക് ചെയ്യന്‍ ഉത്ത‌രവിട്ടു... ഓഫീസില്‍ ഫിലിപ്പിനോസ് ഒരുപാട് ഡൌണ്‍ലോഡിങ്ങ് നടത്തുന്നത്രേ....”

“ഞങ്ങളുടെ ഓഫീസിലുമുണ്ട് ഇവന്മാരെകൊണ്ട് ശല്യം...”

“ങാ.. തമനൂ, അതൊക്കെ വിട്, ഒരു കാര്യം പറയാനാ വിളിച്ചത്.. ഇയാളുടെ താമസാ വരാ കുര്‍വണാ പോസ്റ്റ് വായിച്ചു.. കലക്കീട്ടുണ്ട് മാഷേ.. നന്നായി..”

“ഓ.. താങ്ക്സ്... താന്‍ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം...”

“തുടക്കവും ഒടുക്കവും നല്ല അമിട്ട് പൊട്ടുന്നതു പോലുള്ള നര്‍മ്മം ഉണ്ടായിരുന്നു തമനൂ... ശരിക്കും ആസ്വദിച്ചു. അതു മാത്രമല്ല, ശശിക്കുട്ടന്റെ നാരങ്ങാവെള്ളത്തിന്റെ കാല്‍ക്കുലേഷനും അതുമായി ബന്ധപ്പെട്ട ഡയലോഗുകളും,പിന്നെ അവസാന ഭാഗത്തെ കിഡിലന്‍ ഡയലോഗുകളും എല്ലാം ഇഷ്ടപ്പെട്ടു..“

“ഹ ഹ.. ങും...”

“പിന്നെ തമനൂ, ഏതോ 3-4 പാരഗ്രഫ് ചുമ്മാ എഴുതിയതുപോലൊരു ഫീലിങ്ങ് ഉണ്ടായിരുന്നു കേട്ടോ.. ബട്ട്, ഒന്നൂടെ നോക്കിയപ്പോ അത് സന്ദര്‍ഭങ്ങള്‍ തമ്മിലുള്ള ലിങ്കിങ്ങിന് അനിവാര്യമാണെന്ന് മനസ്സിലായി..”

“യെസ്.. താന്‍ പറയുന്നത് ഏത് ഭാഗമാണെന്ന് എനിക്ക് മനസ്സിലായി..”

“എന്തായാലും, ഇനി ഇടക്കൊക്കെ എഴുതൂ മാഷേ...”

“അഭിലാഷെ.. എഴുതാന്‍ വേണ്ടി എഴുതിയാല്‍ അത് ഷുവറായി ചീറ്റിപ്പോകും.. എനിക്ക് അനുഭവം ഉണ്ട്.. എഴുതണം എന്ന് ആത്മാര്‍ത്ഥമായി മനസ്സില്‍ തോന്നി എഴുതിയാല്‍ അതിന് അതിന്റെതായ ഫീല്‍ ഉണ്ടാകും..”

“അത് ശരിയാ.. 100% സത്യം... ഏതായാലും ഇയാള്‍ക്ക് മനസ്സില്‍ ഇടക്കിടക്ക് എഴുതണം എന്ന് തോന്നാനിടയാകട്ടെ.. ഹ ഹ..”

“ങും..ങും...”

“പിന്നെ തമനൂ, അതൊക്കെ വിട്, വേറൊരുകാര്യം കൂടി പറയാനുണ്ട്. ഞാന്‍ ഇന്നും കൂടിയേ UAE യില്‍ ഉണ്ടാകൂ.. വിസകാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് പോകുകയാ... എന്നെന്നേക്കുമായി.. ഇനി നാടാണ് എന്റെ സാമ്രാജ്യം.. നാളെ രാത്രി 11 മണിക്ക് ദുബായ് നിന്നാ ഫ്ലൈറ്റ്...ഗുഡ് ബൈ റ്റു യു.എ.ഇ.. ”

ങേ..!!!!!!! താനൊന്നും പറഞ്ഞിരുന്നില്ലല്ലോ അതിനേപ്പറ്റി..!! എന്തുപറ്റി? ഇതെന്താ പെട്ടന്നിങ്ങനെ!!!??

“ഒന്നുല്ല തമനൂ.. ഷാര്‍ജ്ജയില്‍ കുറേ പ്രശ്നങ്ങളുണ്ട്..!! അതുകൊണ്ടാ ....”

“പ്രശ്നങ്ങളോ.... എന്ത് പ്രശ്നങ്ങള്‍..!!”

“പറയട്ടെ?”

“പറയൂ”

“പറയട്ടേ?”

“പറയൂ പറയൂ..”

“ഷാര്‍ജ്ജയില്‍ താമസാ വരാ കുര്‍വണാ തമനൂ...!!!!”

“ങേ....!!!”

“ഹ ഹ ഹ ഹ.... തമനൂസേ... ഏപ്രില്‍ ഫൂള്‍...!!!!

“യെടാ ഭീകരാ.......”

“ഒരു മിനിറ്റേക്ക് എല്ലാം വിശ്വസിച്ചു അല്ലേ? അല്പം ചമ്മിയല്ലേ? ഹി ഹി..”

“എങ്ങിനെ വിശ്വസിക്കാതിരിക്കും... ലേശം ചമ്മി...”

“ഹ ഹ ഹ.. അയ്യേ.. തമനൂ....ഏപ്രില്‍ ഫൂളായല്ലോ... ഞാന്‍ ഹാപ്പി..!”

“ഇല്ല... ഇല്ല.. സമ്മൈക്കൂല്ലാ... ഫൌള്‍ ഫൌള്‍ ... ഇന്ന് ഏപ്രില്‍ 1 ആണെങ്കിലും April Fool രാവിലെയാ.. അല്ലാതെ ഇതുപോലെ വൈകുന്നേരമല്ല...”

“അയ്യഡാ... അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാമതി. April Fool ന് രാവിലെ, വൈകുന്നേരം എന്നൊന്നും ഇല്ല... തമനൂന്റെ കഴിഞ്ഞമാസം കഴിഞ്ഞ ബര്‍ത്ത്ഡേ രാവിലെ മാത്രമായിരുന്നോ? വൈകീട്ട് ആളുകള്‍ തന്ന ആശംസകള്‍ ഒന്നും ഇയാള്‍ സ്വീകരിച്ചില്ലേ? ബര്‍ത്ത്ഡേ രാവിലെയായിരുന്നൂന്നും പറഞ്ഞ്...!?”

“നോ നോ... അത് വേ!! ഇത് റേ!!! ദാറ്റീസ് ബര്‍ത്ത് ഡേ... ദിസീസ്..... ഏപ്രി........ ശ്ശൊ!!!!

“ങാ..ങാ... മതി..മതി... ചമ്മിയതേതായാലും ചമ്മി... ആരോടും പറയണ്ട.. നമ്മള്‍ രണ്ടാളും മാത്രം അറിഞ്ഞാ മതി...” (ആത്മഗതം ഓണ്‍ ദ സ്പോട്ട് : 'മോനേ, കാണിച്ചുതരാം ഞാന്‍.. നെറ്റ് കണക്ഷന്‍ ഒന്ന് ശരിയായിക്കോട്ടേ... !‘)

“ങും...!!!”

“അപ്പോ ശരി.. മൈന്‍ ആയിട്ട് പോസ്റ്റ് നന്നായിട്ടുണ്ട്.. എഞ്ചോയ് ചെയ്തു എന്ന് പറയാനാ വിളിച്ചത്... ഇനീം എഴുതൂ ട്ടാ...”

“ഓകെ ....എഴുതാം...”

“ഹി ഹി, അപ്പോ തമനുസാ‍റേ.. ബൈ...“

“ബൈ ബൈ”


..എന്ന് സ്നേഹപൂര്‍വ്വം
........അഭിലാഷങ്ങള്‍.....
..............(ഒപ്പ്).......

താംബൂലം said...

ലാലേട്ട്ന്റെ പടം അല്ലാതെ വേരെ ഒന്നും ഞാന്‍ മൂന്നമത്‌ കണ്ടിറ്റില്ല...മാത്യുമുറ്റത്തിന്റെ നോവല്‍ പോലും രാണ്ട്‌ തവണയെ വയിഛിട്ടുല്ലു തമനുസെ..........ഇത്‌ മൂന്നായി റ്റൊ......വെരും കത്തി...... വിമര്‍ശിക്കന്‍ വേണ്ടി വായിഛതാ ...അയ്യടാ എന്റെ വിമര്‍ശനം ക്കേട്ട്‌ നന്നയി എഷുതാന്‍ അല്ലേ അങ്ങനെ ഇപ്പൊ നന്നക്കണ്ടാ (കുശുംബ്‌ ) എന്റെ ജോലി കളയും ഈ കത്തി പിന്നെയും പിന്നെയും ഓഫിസില്‍ ഇരുന്ന് വയിച്ച്‌ (ചിരിക്കുന്നതിനെ) അല്ല അല്ല....ഇരിക്കുന്നതിനe...

Sharu (Ansha Muneer) said...

:)

monsoon dreams said...

:-) :-) just cant stop laughing!

കാര്‍വര്‍ണം said...

തമനുജീ, കുറേ നാളായി കാണുന്ന്നില്ലല്ലോ കാണുന്നില്ലല്ലൊ എന്ന് കരുതി ഇരിക്കുവാരുന്നു.

കലക്കീ മാഷേ കലക്കീ. അടിപൊളി. പിന്നെ കുറേ ഇടവേള ഉണ്ടാ‍യാലും കല്‍ക്കന്‍ പോസ്റ്റുമായാണല്ലോ വരുന്നത്.

ആ അഭിലാഷങ്ങള്‍ അങ്ങനെയെല്ലാം പറയും
പിള്ളേര്‍സ് , മൈന്‍ഡാക്കണ്ട. മാഷ് മാഷ്ക്ക് തോന്നുമ്പോ എഴുതിയാമതി അല്ലേ ഇവനാരെഡാ പേടിപ്പിച്ച് എഴുതിപ്പിക്കാന്‍. ഹ്ം.
(എന്നാലും മാഷെ ഒരഭിലാഷിന്റെ മുന്‍പില്‍ ഫൂളായി ഈ തമന്‍ ഫാന്‍സ് അസോസിയേഷനു നാണക്കേടുണ്ടാക്കിയല്ലോ ങീ ങീ.. ങീ)

സുന്ദരന്‍ said...

തമനുവിനെ
എനിക്കൊത്തിരി ഇഷ്ടമാണ്
ഒന്നോ രണ്ന്ടോ വരികളിലെഴുതുന്ന കമന്റുകളിലും സ്ക്രാപ്പുകളിലും ചിരിയുടെ മുട്ടന്‍ അമിട്ടുകള്‍ കോര്‍ത്ത്തിടുന്ന ഇങ്ങേരുടെ ഒരു നെടുനീള പോസ്റ്റിന്റെ കാര്യം പറയേണ്ടതുണ്ടോ...

'തമനൂസാ വീരാ കുര്‍വാണാ....'

അതുതന്നെ

ഉഗാണ്ട രണ്ടാമന്‍ said...

:)

പരദേശി said...

നല്ല കിടിലന്‍ സാധനം. ചിരിച്ചു എന്റെ ഊപ്പാടു തീര്‍ന്നു മാഷെ... ഗംഭീരം

ചേര്‍ത്തലക്കാരന്‍ said...

തമനു.
ഇതു ഒറ്റക്കിരുന്നു വായിക്കന്‍ പറ്റിയതല്ലാ‍ാ‍ാ‍ാ‍ാ‍ാ.

കാരണം, ഇതു ഒറ്റക്കിരുന്നു വായിച്ഛിട്ടു ഞാന്‍ ചിരിക്കുന്ന കണ്ടിട്ട് എന്റെ ഓഫീസിലെ പെണ്‍കുട്ടി ബൊസ്സിനോട് പോയി പറഞ്ഞു, ഞാന്‍ നോര്‍മല്‍ അല്ലാന്നു.


അതുകൊന്ട് തമനുവിണ്ടെ ഒരു പോഒസ്റ്റും ഞാന്‍ ഒറ്റക്കീരുന്നു വായിക്കില്ല.

ഇതു സത്യം, സത്യം, സത്യം

എന്നാത്തിനാന്നെ ചുമ്മാ ഭ്രാന്താശുപത്ത്രിയില്‍ കിടക്കുന്നേ?????

Sathees Makkoth | Asha Revamma said...

തമനു, പോസ്റ്റ് നേരത്തേ വായിച്ചിരുന്നു. കമന്റിടാന്‍ വൈകി.
നന്നായിട്ടുണ്ട് ഈ പോസ്റ്റും. പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേളകളേക്കാള്‍ പ്രധാനം അതിന്റെ ഗുണമാണന്ന് തമനു തെളിയിച്ചിരിക്കുന്നു.

അഭിലാഷങ്ങള്‍ said...


"പിന്നേ ...... പകല്‌ പോലും പറമ്പില്‍ എറങ്ങി ഒരു പണീം ചെയ്യാത്ത ആളല്ലേ അര്‍ദ്ധരാത്രിയില്‍ വാഴ വയ്ക്കാന്‍ പോന്നേ..... ഒന്ന്‌ പോടേ "
©

തമനൂ... ഇന്നലെ രാത്രി (15/4/08) ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തി ഫ്രീടൈമില്‍ ഏഷ്യാനെറ്റ് ഓണ്‍ചെയ്തപ്പോ സുരാജ് വെഞ്ഞാറന്മൂട്ന്റെ ഒരു സ്റ്റേജ് പ്രോഗ്രം, വിഷു സ്പെഷല്‍, വിഷുകൈനീട്ടം എന്നോ മറ്റോ ആയിരുന്നു പേര്, അതില്‍ ഈ ഡയലോഗ് കേട്ടല്ലോ...

തമനു കോപ്പി റൈറ്റ് ഒക്കെ ഇട്ടത് കാണുന്നു. അപ്പോള്‍ മിമിക്രിക്കാര്‍ ഇത് അടിച്ചുമാറ്റിയത് എന്നാണോ ഞാന്‍ മനസ്സിലാ‍ക്കേണ്ടത്? ഈ ഡയലോഗില്‍ ‘വാഴ’ എന്നത് ‘റമ്പര്‍’ ആക്കി മാറ്റിയിട്ടുണ്ട് പുള്ളി. സംഗതി ഒക്കെ ഒന്നു തന്നെ. തമനു April 1 ന് ഇട്ട പോസ്റ്റും ആ പ്രോഗ്രം April 14 ന് വിഷു കഴിഞ്ഞ് വന്ന പരിപാടിയും ആയത് കൊണ്ട്, ഇത് അവന്മാര്‍ അടിച്ചുമാറ്റിയതാണ് എന്ന് ഞാന്‍ വിശ്വസിച്ചോട്ടേ?

കോപ്പിറൈറ്റ് സൈന്‍ ഇട്ടത് കൊണ്ട് മാത്രമല്ല ഞാന്‍ വിശദീകരണം ചോദിക്കുന്നത്. തമനു ഞാന്‍ മുകളില്‍ ഇട്ട കമന്റ് വായിച്ചാല്‍ മനസ്സിലാകും ആ‍ ഡയലോഗടക്കം ഈ പോസ്റ്റ് നന്നായി ആസ്വദിച്ചത് കൊണ്ടാണ് അത്രയും ഘോരഘോരം കമന്റിയത്... സോ, എന്താ ഇതിന്റെ ഒറിജിന്‍ എന്നറിയാനുള്ള അവകാശം എനിക്കുള്ളതുകൊണ്ട് ചോദിക്കുവാ... മറുപടികേള്‍ക്കാന്‍ താല്പര്യം ഉണ്ട്...

ഇടിവാള്‍ said...

അഭിലാഷേ.. (ഹോ കുളിരു കോരുന്നു..)

ആ ഡയലോഗിന്റെ ഒറിജിന്‍ അറീയണമല്ലേ.. സത്യം പറഞ്ഞാല്‍ ഞെട്ടരുത്...

അത് തമനുവിനോട് മിസ്സിസ് തമനു പറഞ്ഞ ഒരു ഡയലോഗ് പുള്ളി മാറ്റിയതാവാനെ സാധ്യതയുള്ളൂ ..


"പിന്നേ ...... പകല്‌ പോലും പറമ്പില്‍ എറങ്ങി ഒരു പണീം ചെയ്യാത്ത ആളല്ലേ അര്‍ദ്ധരാത്രിയില്‍ വാഴ വയ്ക്കാന്‍ പോന്നേ..... ഒന്ന്‌ പോടേ " ©

ഇടിവാള്‍ said...

എന്റെ മറ്റൊരു സംശ്യ,,
ഈ തമനു തന്നെയാണോ ഈ സൂരജ് വെഞ്ഞാറമൂടും ?

തമനു said...

അഭിലാഷേ ശശിക്കുട്ടനാണതിന്റെ കോപ്പി റൈറ്റ് ...:)

ഇടിവാളേ .... എന്നെയങ്ങ് മരി (കട: വിശാലന്‍.. :)

അനില്‍ശ്രീ... said...

ഇന്നലെ രാത്രി ആ പരിപാടി കണ്ടപ്പോള്‍ എന്റെയും സംശയം ഇതു തന്നെയായിരുന്നു ..

സൂരജ് തമനുവിന്റെ സ്കൂളിലാ പഠിക്കുന്നേ? ? അതോ തമനുവിനു പഠിക്കുന്നോ?

മുസ്തഫ|musthapha said...

ഇതൊക്കെ ചില നാടന്‍ പ്രയോഗങ്ങളല്ലേ അഭിലാഷേ... ഓരോരോ പ്രദേശങ്ങളില്‍ പല രീതിയില്‍ പറഞ്ഞ് കേള്‍ക്കാറുള്ള പ്രയോഗങ്ങള്‍... ഇതൊക്കെ കോപ്പീ റൈറ്റിന്‍റെ പരിധീ വരാന്‍ തൊടങ്ങ്യാ മിണ്ടാന്‍ പറ്റാണ്ടാവൂലോ തമ്പുരാനേ :)
ഇടി പറഞ്ഞതാണതിന്‍റെ സത്യം എന്ന് തോന്നുന്നു :)

ഇടിവാള്‍ said...

ദേ, നേരത്തെ ഞാനിട്ട കമന്റിലെ, അര്‍ദ്ധരാത്രിയിലെ വാഴ നടലിനെ ആരും വേറേ അര്‍ത്ഥത്തില്‍ എടുക്കല്ലേ
അത് തമനുവിനോട് മിസ്സിസ് തമനു പറഞ്ഞ ഒരു ഡയലോഗ് പുള്ളി മാറ്റിയതാവാനെ സാധ്യതയുള്ളൂ ..


"പിന്നേ ...... പകല്‌ പോലും പറമ്പില്‍ എറങ്ങി ഒരു പണീം ചെയ്യാത്ത ആളല്ലേ അര്‍ദ്ധരാത്രിയില്‍ വാഴ വയ്ക്കാന്‍ പോന്നേ..... ഒന്ന്‌ പോടേ " ©

അഭിലാഷങ്ങള്‍ said...

ഹ ഹ ഇടീ, ഒന്ന് പോയേ അലമ്പുണ്ടാക്കാണ്ട് ...പോ ..പോ..

ദേ..അഗ്രജാ, കാര്യമറിയാതെ ബ്ല ബ്ല ബ്ല പറഞ്ഞാല്‍ ഷേപ്പ് മാറ്റും പറഞ്ഞേക്കാം. പോസ്റ്റില്‍ ആ വരിയില്‍ (C) എന്ന കോപ്പിറൈറ്റ് സൈന്‍ സ്പെഷ്യലായി റെഡ് കളറില്‍ ഇട്ടതിനെ പറ്റിയാണ് ഞാന്‍ പരാമര്‍ശിച്ചത്. ഞാനെന്താ ഉദ്ദേശിച്ചേന്ന് തമനൂന് മനസ്സിലാവുകയും അത് മാറ്റുകയും ചെയ്തു. നാട്ടില്‍ ഇന്ന് പൂരമല്ലേ? ത്രിശ്ശൂര്‍ പൂരത്തിന് പൂരപ്പറമ്പില്‍ കൊണ്ടുപോയി അഗ്രൂന്റെ തലയില്‍ ഗുണ്ട് വച്ച് പൊട്ടിക്കും.. പറഞ്ഞേക്കാം...

പിന്നെ, ഞാന്‍ ഇട്ട രണ്ടാമത്തെ കമന്റ് സുരേഷ് ഗോപി പറയുന്ന സ്റ്റൈലില്‍ വായിച്ചതുകൊണ്ടുള്ള പ്രശ്നമാ... വല്ല ബാബു നമ്പൂതിരിയോ മറ്റോ പറയുന്ന രീതിയില്‍ വായിച്ചാ മതി.. എല്ലാം ശരിയായിക്കോളും... :-)

ഏറനാടന്‍ said...

അഭിലാഷം ആദ്യം ഇത് പറഞ്ഞപ്പം ഞാനും ഞെട്ടി. ഇടിവാള്‍ ഗഡി, അക്കോജന്‍ എന്നിവരും ഏറ്റ് പറഞ്ഞതും കൂട്ടിവായിച്ച് നിജസ്ഥിതി അറിയാന്‍ നേരിട്ട് സൂരാജ് വെഞ്ഞാറമ്മൂടിന്റെ നമ്പറില്‍ വിളിച്ചു. കാളിന്റെ വിവരമിതാ:

‘994......0’

‘ഹലോയ്’

‘സുരാജാണോ?’

‘എന്തെരെടേയ് സംശയങ്ങള്? തന്നെ തന്നെയ്’

‘ഇത് ഞാനാ ഇടയ്ക്ക് കമ്പനിക്ക് കൂടാറുള്ള..’

‘ആ ത്വോന്നി. പറേഡേയ്. എന്തെര് വിശേഷങ്ങള്?’

‘നിങ്ങള് നെറ്റിലെ ബ്ലോഗില് വന്നത് അടിച്ചുമാറ്റി എന്ന് കേട്ടത് നേരാണോ. തമനു കോപ്പിറൈറ്റ് കൊടുക്കാത്ത ബ്ലോഗിലെ ഡയലോഗ് വാഴ വെട്ടിമാറ്റി റബ്ബറ് ഒട്ടിച്ച് വെച്ച് പ്രോഗ്രാമില്‍ വിറ്റ് കശാക്കിയത്? ശെരിയായില്ല സുരാജേ..’

‘എന്തെര്‌ യീ പറേണത്. ബോഗ്ലോ! പുതിയ ബ്രാന്‍ഡാണോ യത്?‘

‘വിശാലമനസ്കന്‍സ് കൊടകരപുരാണം, കുറുമാന്‍സ് ബ്ലോഗ്, ഇടിവാള്‍സ്, അഗ്രജന്‍സ് താവഴി വന്ന് വന്ന് തമനു.. ബ്ലോഗ്സ്. അന്നൊരിക്കെ നേരിട്ട് പറഞ്ഞുതന്നത് മറന്നോ?’

‘ഓ യതോ. അത് വെഞ്ഞാറമ്മൂടിനടുത്ത് മുക്കിലെ കൈപ്പള്ളി എന്ന ബുജി എമറാത്തീന്ന് ഒരു എസ് എം എസ്സ് വിട്ട്. അതീ വാഴ ഡയലോഗായിരുന്ന്. കൈപ്പള്ളിക്ക് തിരോന്തരം ഫാഷ ലിപി പഠിപ്പീച്ച് കൊടുത്തതിന് സമ്മാനം തന്നതാ. മമ്മുക്ക വരെ നമ്മടെ ശിഷ്യനല്ലേയ്.’

‘കൈപ്പള്ളീ??!’

‘ആ തന്നെ തന്നെയ്. പ്രശ്നം വന്നാ കോപ്പിറൈറ്റ് ലെഫ്റ്റ് കടിഞ്ഞാണ്‍ കൈപ്പള്ളി ന്വോക്കിക്കാളുംന്ന് അറീച്ച്.’

‘ഓക്കെ സുരാജ് നന്ദി. അപ്പോള്‍ ഇനിയും കൂടാം. കൂടണം.’

‘വോക്കേയ്. വാടേയ് കമ്പനികൂടാഡേയ്. സെരി.’

അഭിലാഷങ്ങള്‍, ഇടിഗഡി, അക്കോജന്‍, തമനു മറ്റ് ആത്മബ്ലോഗാത്ക്കള്‍ ഇനി പറയൂ. ആരാരെ ക്വോപ്പിയാക്കി. :)

മയൂര said...

ചിരിച്ച് ചിരിച്ചെന്റെ കുടലുമറിഞ്ഞൂ... :)

ഇടിവാള്‍ said...

കൈപ്പള്ളീ.. കൈപ്പള്ളി കൈപ്പിള്ളീ .. കയ്പള്ളീ...

ഇത്രേം കൈപ്പള്ളിയെ വിളിച്ചത് ഫില്‍ട്ടറു കണ്ട് ഓടി വരാനാ..

ദേ ഏരനാടന്റെ കമന്റ് കണ്ടാ..?

ഏറനാടാ.. സീരിയലൊക്കെ ഷൂട്ടിങ്ങ് തീര്‍ന്നോ ? പാതിവഴിക്ക് സീരിയല്‍ മുടങ്ങുമോ ? അതോ ഏരുവിന്റെ സീ‍ീനുകളൊക്കെ അഡ്വാന്‍സായി ഷൂട്ട് ചെയ്തോളാന്‍ ഡയറക്റ്ററോട് പറഞ്ഞേരു കേട്ട്റ്റാ ;)

ഏറനാടന്‍ said...

ഇടിഗഡീ, എന്താ സംഗതി. ഞാന്‍ ഹരിദ്വാറിലെ ഗുഹയിലാണ്. ഇവിടില്ല. കൈപ്പള്ളി ക്വട്ടേഷന്‍ ടീമിനെ വിട്ടാല്‍ ഇങ്ങാട്ട് വിട്ടാമതി. (മൂപ്പര്‍ നല്ല തങ്കപ്പെട്ട ബ്ലോഗനാ. അതൊന്നും ചെയ്യില്ല. ഇടിഗഡി ഒന്ന് പറയ്) :) :)

ഇടിവാള്‍ said...

ങേ! ഹരിദ്വാറിലെല്‍ ഗുഹയിലോ

ഏറു ഇപ്പോ ആദിപാപം ഹിന്ദി റീമേയ്ക്കിലാണോ അഭിനയിക്കുന്നേ?

ഏറനാടന്‍ said...

തമനു ഓഫ് ടോപ്പിക്കിന് മ്യാപ്പ്. ഇടിഗഡീ, കൈപ്പള്ളി കലിപ്പിലാണോ? :) ‘ആദിപാപം ബ്ലോഗ്‌‌യുഗത്തില്‍’ ഷൂട്ടിലാണ്. മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ആദിമന്‍‌സനും ചാറ്റില്‍ കിന്നാരം പറയുന്ന ഒരു തുമ്പിയും ആണിതില്‍. ഹരിദ്വാറിലെ ഗുഹയുടെ സെക്യൂരിറ്റിക്കാരനായി ഞമ്മളും. (വസ്ത്രാലങ്കാരം Nil)

ചേര്‍ത്തലക്കാരന്‍ said...

വസ്ത്രാലങ്കാരം Nil -----A സിനിമായാണോ????

അഗ്രജന്‍ said...

ഹഹഹ തമനൂ, ഏറനാടന് നൂറടിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തോ :)

ഏറൂ, ഇങ്ങള് നാട്ടീ പോയിട്ടും നന്നായില്ലാല്ലേ :)

ചേര്‍ത്തലക്കാരന്‍ said...

ഏറനു, ചൊട്ടയിലെ ശീലം ചൊടലവതെ തന്നെയാ.

Kaippally said...

തമനു:
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവസാന ഭാഗമാണു്:
പോലീസ്‌ പിടിച്ച കള്ളവാറ്റുകാരെ പോലെ ബക്കറ്റും, കലവും, ഗ്ലാസുകളും ഒക്കെ തലയില്‍ വച്ച്‌ ശശിക്കുട്ടന്റെ അച്ഛന്റെ കടയിലേക്ക്‌ നടക്കുമ്പോ 4 നാരങ്ങാ വെള്ളത്തിന്റേം 2 സിഗരറ്റിന്റേം കാര്യത്തില്‍ എന്തു പറയും എന്ന ആധി ആയിരുന്നു ഞങ്ങള്‍ക്ക്‌.

chicken pox അടിച്ച് എണീക്കാന്‍ വയ്യെങ്കിലും ഒരുപാട് ചിരിച്ചു.


o.t.

ഏറനാടന്‍:
അയ്യട കണ്ട സില്മാക്കാര്‍ക്ക് sms വിടലല്ലെ എനിക്ക് പണി. ഒന്നു് പ്വാടെയ്

ഏറനാടന്‍ said...

കൈപ്പള്ളീ എന്തുപറഞ്ഞിട്ടും കാര്യമില്ല. സുരാജ് സിനിമാക്കാരന്‍ ആകുന്നേനുമുന്നേം ഇങ്ങളെ അതേ താലൂക്ക് പഞ്ചായത്ത് മെമ്പറ് ആണെന്നത് മറക്കാതെ. :) എസ് എം എസ്സ് ഇങ്ങള് ഡിലീറ്റിയെങ്കില്‍ സുരാജും എപ്പഴേ ഡിലീറ്റിയെന്ന് പറയാമ്പറഞ്ഞു. പ്രശ്നം സോള്‍വ്ഡ്. എന്നെ തല്ലാന്‍ ആളെ വിട്ടെങ്കില്‍ തിരിച്ച് വിളിച്ചേക്കണേ. :)

കാനനവാസന്‍ said...

ഹ ഹ ഹ :)
തമനു മാഷേ .. ഇതും സൂപ്പര്‍ പോസ്റ്റ് തന്നെ..
കാണാന്‍ അല്പം താമസിച്ചുപോയി....

പരുമല പദയാത്ര വീക്ഷിക്കാന്‍ പറ്റിയ ഒരു സ്ഥലമാണ് കൈപ്പട്ടൂര്‍ ജംക്ഷന്‍...യേത്.. :)

Radheyan said...

ചിരിച്ച് മറിഞ്ഞു.കാണാന്‍ താമസിച്ചു

Kaithamullu said...

തമനൂ,
ഒരു മുഴു നീള പുണ്യ പുരാണ കളര്‍ ചിത്രം കൈകൂപ്പി കണ്ണീരൊലിപ്പിച്ച് ഗദ്ഗദപൂര്‍വം കണ്ട് തീര്‍ത്തു.
(എന്തരായലും അവസാനത്തെ ആ കോമഡി ഡയലോഗ് പുടികിട്ടിയില്ലാ ട്ടാ-നമ്മടെ ഏറനാടനോട് ചോയ്ച്ചാലോ?)

ഏറനാടന്‍ said...

കൈതമുള്ള്‌ജീ യേത് ഡയലോഗിന്‍ കാര്യമാ പറഞ്ഞത്? എനിക്കറിയില്ലേല്‍ ഞാന്‍ ഗഡി സുരാജ് വെഞ്ഞാറമ്മൂട്ടിനോട് ക്ലാരിഫൈ ചെയ്തറീക്കാം. മാര്‍ക്കുണ്ടോ? എനി ക്ലൂ? :)

ബൈജു (Baiju) said...
This comment has been removed by the author.
ബൈജു (Baiju) said...

ചിരിയോ ചിരി...........:):):)

പാവം മഞ്ഞിനിക്കരത്തിരുമേനി!!!!

മാഷേ, ഇഷ്ടായി, ഇഷ്ടായി...........

പോസ്റ്റിനു നല്ല കളറ്!!!!!

നന്ദി...........

-ബൈജു

Unknown said...

പക്ഷേ അവന്റപ്പന്റെ നാരങ്ങാ, അവന്റപ്പന്റെ സിഗരറ്റ്‌, അവന്റപ്പന്റെ ബക്കറ്റ്, അവന്റപ്പന്റെ ഗ്ലാസ് ....


ചക്കാത്തിന്‌ (ഓസിന്‌) ആ പാവത്തിന്റെ അപ്പനു വിളിച്ച്‌ രസിക്കുവാണല്ലേ മാഷേ......

അല്ല പാതിരാത്രിയില്‍ വാഴ വെക്കാന്‍ പോണ ടീം ഇവിടത്തെപ്പോലെ തന്നാണ്‌ അവിടെയും അല്ലേ.......

ഏതായാലും നമിച്ചു മാഷേ , നമിച്ചു....

രാജീവ് സാക്ഷി | Rajeev Sakshi said...

ഇതു കാണാന്‍ ഇത്ര വൈകിപ്പോയല്ലോ തമനു.
ഇതുവരെ ഒരുപോസ്റ്റ് വായിച്ചിട്ടും
ഞാനിത്ര ചിരിച്ചിട്ടില്ല,
അതും ഓഫീസിലാണെന്നുപോലുമോര്‍ക്കാതെ!!
അലക്കിപ്പൊളിച്ചു!!

Unknown said...
This comment has been removed by the author.
Mr. X said...

പാവം വാഴ!
ടൈറ്റില്‍ കിടിലം, പോസ്റ്റിന്റെ കാര്യം - പിന്നെ പറയണോ?

Mr. X said...

"ശൂന്യാകാശത്തോ അറബിക്കടലിലോ ... എന്തരായാലും പണ്ടാരം ഇവിടുന്നൊന്ന് പോയിക്കിട്ടീല്ലൊ" എന്ന ആശ്വാസത്തില്‍ റോക്കറ്റ്‌ വിട്ടേച്ച്‌ നില്‍ക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ...

Sethunath UN said...

തമ‌നൂ

സൂപ്പ‌ര്‍ ആത്മാര്‍ത്ഥ‌മായി ചിരിച്ചു... ഒരുപാട് കാല‌ത്തിനു ശേഷം.
അഭിനന്ദ‌ന‌ങ്ങ‌ള്‍!

ലുട്ടാപ്പി::luttappi said...

കൊള്ളാം മാഷേ... നല്ല അടിപൊളി ആയിട്ടുണ്ട്...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ചിരിച്ചു ചിരിച്ചു കുടലു മറിഞ്ഞു....

yousufpa said...

ഒരൊന്നൊന്നര സാധനം,അടിച്ചുപൊളിച്ചു.
അല്ല മാഷേ.. അന്ന് ബ്ലോഗ് മീറ്റിന് ചൊല്ലിപ്പാടി കൊടിയിറക്കി പോയതാണ് പിന്നെ ഒരു വിവരോണ്ടായില്ല.സുഖം തന്നെയല്ലേ.?
സൌകര്യപ്പെടുമെങ്കില്‍ ഒന്ന് വിളിക്കുമോ..?
എന്‍റെ നമ്പര്‍ 055 5318363

ഉപാസന || Upasana said...

പല സ്ഥലത്തും കണ്ടിട്ടുണ്ട് ഈ പേര്.
പക്ഷേ എന്ത് കൊണ്ടോ ഇന്ന് വരെ ഇവിടെക്കേറാന്‍ തോന്നിയില്ല.
എന്റെ ബ്ലോഗിലിട്ട കമന്റുകളില്‍ മേഞ്ഞ് നടക്കുമ്പോ തോന്നി ഒന്ന് നോക്കിയേക്കാമെന്ന്.

ഞാനെന്താ പറയേണ്ടെ.
സൂപ്പര്‍ പോസ്റ്റ്.
ബാകിയുള്ള പോസ്റ്റുകള്‍ ഇത് വരെ വായിച്ചിട്ടില്ല.
സമയം കിട്ടുമ്പോലെ ഒക്കെ ഒന്ന് നോക്കണം.

ഭായ് പറഞ്ഞത് ഇഷ്ടപ്പെട്ടു.
സമയമുണ്ടാക്കി എഴുതരുത്. എഴുതണമെന്ന് തോന്നുമ്പോള്‍ സമയമുണ്ടാക്കുക.

ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: സ്മിതയെപ്പറ്റി പരാമര്‍ശിച്ചതില്‍ നന്ദി പറയുന്നു. സ്മിത ഒരു വിലാപമാണ്. ;-)

മാണിക്യം said...

തൌഫിപരമ്മല്‍ ഇട്ട് സ്റ്റാറ്റസ് മെസജ് വായിചു
അന്തം ഒന്നല്ലാ രണ്ടു വിട്ടിട്ട് ചോദിച്ചു എന്താ കഥ?
“തമനുവിന്റെ പൊടിപിടിച്ചു കിടക്കുന്ന ബ്ലോഗ് ”
എന്നാ മുഖവുരയോടെ ലിങ്ക് തന്നു, ഇത്തിരി വെള്ളം കൊണ്ടു തുടയ്ക്കാന്‍ പറ്റുമോഎന്നു നോക്കട്ടെ എന്നു പുള്ളിയോട് പറഞ്ഞിട്ടാ കടന്നു വന്നത് വയിച്ച് കഴിഞ്ഞപ്പോള്‍ ഞാ‍ന്‍ പറഞ്ഞു
“ഒരു കുഴപ്പൊം ഇല്ലാ ഇത്തരം നിലകുറിഞ്ഞികള്‍ പൂക്കുന്ന് ബ്ലോഗില്‍ നേരം എടുക്കും, നല്ല പൊസ്റ്റ്
നല്ല നര്‍മം” അപ്പൊഴൊന്ന് ചോദിക്കട്ടെ
തമനു നീലകുറിഞ്ഞി ഇനിയെന്നു പൂക്കും?

Anil cheleri kumaran said...

ചിരിപ്പിക്കാന്‍ അറിയുന്നത് പോലെ നല്ലൊരു മനസ്സും നിങ്ങള്‍ക്കുണ്ടെന്നു അറിയുന്നു...
എല്ലാ പോസ്റ്റും ഒന്നിച്ചാണു വായിച്ചത്.
ചിരിച്ചു ചിരിച്ചു കുന്തം മറിഞ്ഞു.

krish | കൃഷ് said...

ഇബടെ ബരാന്‍ ബൈകി. താമസാ ബരാ ബൈക്കാ. ദെന്തരു പൊളപ്പന്‍ പോസ്റ്റാ. വായിച്ച് രസിച്ചു. ഇനിയൊന്നും പറേണില്ലാ
:)

ഉണ്ടാപ്രി said...

തമനു മാഷേ..
പല ബ്ലോഗുകളിലായി മാഷിന്റെ കമന്റുകള്‍ വായിച്ചിട്ടൂണ്ട്.....
ഈ ചിരിലോകം കാണാന്‍ ഒത്തിരി വൈകി കേട്ടോ. എല്ലാ പോസ്റ്റും വായിച്ചു.
ഗംഭീരം.!!! സൂപ്പര്‍ നര്‍മ്മം !!! ....
ഇനിയും എഴുതൂ...എല്ലാവിധ ആശംസകളും....

സ്‌നേഹപൂര്‍‌വ്വം

Pongummoodan said...

ഉത്തമേട്ടാ

അലറിച്ചിരിച്ചു പോയി... :) :)

:)

ശ്രുതസോമ said...

സമ്മതിരിക്കുന്നു........
ഇതെങ്ങനെ സാധിക്കുന്നു?
ദയവായി രചന തുടരുക!!!

Sunil MV said...

99..!

Upasana

Sunil MV said...

100..!!!

Bhai great njan sahayichathe konde angande 100 adichchu.
:-)
Upasana (sunil MV)

അഗ്നി said...

ചിരിച്ചു ഒരുപാട് ..............
എല്ലാം വായിച്ചു.
അപ്പോ പിന്നെ തേങ്ങ നമ്പർ നൂറ്റി ഒന്നേ.....................
ഉഷാർ
ആട് തേക്ക് മാഞ്ജിയം വയ്യെടാ വയ്......................

G. Nisikanth (നിശി) said...
This comment has been removed by the author.
G. Nisikanth (നിശി) said...

സ്നേഹപൂര്‍വ്വം (ഉ)ത്തമനു,

ഇടുന്ന പോസ്റ്റ്കള്‍ നന്നാവുന്നുണ്ടിഷ്ടാ. നര്‍മ്മം വളരെ നന്നായി കൈകാര്യം ചെയ്യുന്നു. അഭിനന്ദനനങ്ങള്‍. ഭാവുകങ്ങള്‍. ചിരിപ്പിക്കുക അത്ര എളുപ്പമല്ല, അതും വായനയില്‍കൂടി. വിശാലനും തമനുവുമൊക്കെ അതു ഭംഗിയായി കൈകാര്യം ചെയ്യുന്നത് ആര്‍ക്കും സന്തോഷപ്രദമാണ്.

സ്നേഹപൂര്‍വ്വം

ഇലന്തൂരിന്റെ ഒരു അയല്‍ക്കാരന്

ചെറിയനാടന്‍‍

ചിരിപ്പൂക്കള്‍ said...

തമന്‍ ജി,

ഈ ചിരിയുന്ണ്ടാക്കുന്ന സൂത്രം ഒന്നു പറഞ്ഞു തരുമോ? ശശിക്കുട്ടനെപ്പോലെയുള്ള പലതാരങ്ങളും ഞങ്ങളൂടെ നാട്ടിലും ഉണ്ടായിട്ടുണ്ട്. 210 മാര്‍ക്ക് കിട്ടിയിട്ടൂം തന്നെ ജയിപ്പിക്കാത്ത ഹെഡ്മാസ്റ്ററെ തല്ലാന്‍ പോയി, ചമ്മിയ മുഖവുമായി സത്യമറിഞ്ഞ് തിരിച്ച് വന്ന ശശിക്കുട്ടന്റെ രംഗങ്ങള്‍ വല്ലാതെ ചിരിപ്പിച്ചു.
പിന്നെ “താമസാ വാരാ കുര്‍വണായുടെ” ഫുള്‍ഫോമും.
ഉഗ്രന്‍ ഈ “ ചിരിഫ്രീ തമനു സ്റ്റൈല്‍.
നിരഞ്ജന്‍.

ninav said...

പ്രദീപ്ച്ചോന്‍:
ഒരുവിധം ചുള്ളന്മാരെല്ലം ദുബായില്‍ വന്നടിഞ്ഞതെന്തെ ? നിങ്ങളും വിശാലനുമൊക്കെ ? എന്തിനാ ജഗതിടെ പടം കാണുന്നത്.സൈനേഡെന്തിനാ ഒരു കിലൊ ?

Anil cheleri kumaran said...

ithra nalloru katha ezhuthaan ennekkont ee janmam patathilla.
chirichu chirichchu oru vakayaayi..

thanks 4 ur kindness to read & comment into my blog...

കുറ്റ്യാടിക്കാരന്‍|Suhair said...

തമനുസാര്‍..

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന് മാത്ര പറഞ്ഞുകൊണ്ട് ഞാനീ കമന്റിവിടെ പോസ്റ്റുന്നു.

ഗം ഭീ ര്‍ ! ! !

Sureshkumar Punjhayil said...

Really nice. Best wishes.

അന്തിപ്പോഴൻ anthippozhan said...

കുറച്ചുനാളായി എന്റെ പെൻഡ്രൈവിൽ 'സേവി'ച്ചുകൊണ്ടുനടക്കേരുന്നു തമനൂന്റെ 'തലതിരിഞ്ഞ'ബ്ലോഗ്‌. ഇപ്പൊഴാണു വായിക്കാമ്പറ്റീത്‌. പതിവിനുവിപരീതമായി കമന്റ്‌ സഹിതം. വളരെച്ചുരുക്കമേ വിട്ടുപോയുള്ളു.

'കൊടകരപുരാണം' വായിച്ചു തലകുത്തിച്ചിരിച്ചു കൊടലുകലങ്ങിമറിഞ്ഞു പണ്ടാരടങ്ങിയത്‌ ഹൊ, ഒന്നുനേരെയായിവരുകാരുന്നു. അതിപ്പോ വീണ്ടും പണ്ടത്തേന്റെപിന്നത്തേതായി, തലതിരിഞ്ഞൊരിലന്തൂരുകാരൻ സഹായിച്ച്‌. കമന്റുകാരുടെ പൂരോം കൂടിയായപ്പോ എല്ലാം പൂർത്തിയായി.

കമന്റടിച്ചവരെല്ലാം പറഞ്ഞുവെച്ചിട്ടുണ്ടല്ലോ തലതിരിഞ്ഞതെന്തായാലും നന്നായീന്ന്. എനിക്കുമതേ പറയാനുള്ളൂ. ഒക്കേ............ നന്നായീീീീീീ......... ഇനീം ഇനീം ങ്ങട്ട്‌ എറക്കിവിട്‌ക ഈ വക ഐറ്റംസ്‌. പ്രതിഫലം ചോദിക്കില്ലെങ്കിൽ ഒരൽപം ക്രെഡിറ്റു ഞാനുമെടുത്തോട്ടെ, 'കൊല്ലത്തിനടുത്താണു പത്തനംതിട്ട'.(എന്റെയൊരു ഗമ!)

ഒരുകാര്യം കൂടി ബോധ്യായി. ഉച്ചീല്‌ വീഴാൻപാകത്തിൽ 'ഇടിവാളുകള്‌' വേറേം കെടക്ക്‌കാണെന്ന്. ചിരിച്ചുപഴുത്തകൊടലൊന്നു ഭേദാവാണ്ട്‌ ആ വഴിക്കൊക്കെ പോകാനും കൂടെ പേട്യാവുണു.

മാത്രല്ല, നോം നർമ്മപ്പൊടിവിതറാൻവേണ്ടി തൊടങ്ങിയ പുത്യേ ബ്ലോങ്ങായിൽ ഇനി അപ്പണി ബേണ്ടാന്നും ബെച്ചാലോന്നാലോചനേണ്ട്‌.
സ്വന്തം പോഴൻ
ഒപ്പ്‌

ബീരാന്‍ കുട്ടി said...

മാഷെ, വൈകി, വളരെ വൈകി, (ഞാനിതേത് കളറ്‌ നോക്കി നിക്ക്യയിരുന്നു).

ക്ഷമപണത്തോടെ, കിടിലൻ എന്ന് പറഞ് തിരിച്ച് പോവുന്നു.

കുത്തി മറിഞ്‌ ചിരിച്ച്, ശ്വാസം നേരെ വിണപ്പോൾ നോക്കി. എന്നാണ് പോസ്റ്റിയതെന്ന്. എന്റെ കണ്ണ് തള്ളിപോയി, പിന്നെ അതോക്കെ ഫിറ്റ് ചെയ്ത് വന്നപ്പോൾ, സങ്കടം. സത്യമായിട്ടും സങ്കടം.

ഗൗരിനാഥന്‍ said...

പുതിയൊരു കത്തി കൊള്ളാം

സുദേവ് said...

നിങ്ങളെയൊക്കെ വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി. ദയവായി സമയം കിട്ടുമ്പോള്‍ ഒന്നു ഈ വഴിയും .......പീസ് ..പ്ലീസ് ..പ്ലീസ് .....
http://www.ksudev.blogspot.com

Sudhi|I|സുധീ said...

നമസ്കാരം തമനു-ഉ ചേട്ടാ...
ഈ 'വാഴ' വെയ്പ്പ് മലയാളികളുടെ ഒരു സ്ഥിരം ഏര്‍പ്പാടാ...
വൈകി വന്നു 113- ആം കമന്‍റ് അടിച്ചു നില്‍ക്കുമ്പോളും കത്തി കൊണ്ട് ഞാനും ചിരിക്കുന്നു... കത്തി കൊണ്ടാ കരയുന്ന ലോകത്തിനോടു ബദലായിട്ട്......
കത്തിയമനുചേട്ടനു ആശംസകള്‍....

Anil cheleri kumaran said...

എന്തേ പുതിയതൊന്നും എഴുതാത്തത്?

Norah Abraham | നോറ ഏബ്രഹാം said...

അപ്പാ മിക്കവാറും പറയാറുള്ള തമനു അങ്കിളിനെ കാണാന്‍ വന്നതാ ഈ ഇത്തിരിപ്പോന്ന ഞാന്‍. ഇനി ഞാന്‍ വായിക്കാറാവുമ്പഴേക്കും ഇതൊക്കെ ഇവിടെ ഉണ്ടാവുമോ?

Aisibi said...

ഒരു പാട് കാലത്തിനു ശേഷമാ ഞാന്‍ എന്തെങ്കിലും വായിച്ചിട്ട് ഇത്രയധികം ചിരിക്കുന്നത്!!! മാശാ അല്ലാഹ്!!! ഉഷാറായീക്ക്‌ണ്!!

Sayuri said...

ഒരുപാടു ചിരിപ്പിച്ചു. നന്നായിട്ടുണ്ട്.

Unknown said...

അടിപൊളി എന്നേ പറയാൻ പറ്റൂ.... ചിരിച്ച് മണ്ണ് തപ്പി.

വേറൊരു ദുബായ്കാരൻ

Bijoy said...

Dear thamanu

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://thamanu.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

pandavas... said...

120 നല്ല നമ്പറണോ..?
ആണോ
ആണല്ലേ...

എന്തിനാണെന്നോ ഒരു തേങയടിക്കാനാ..കൊതിയായിട്ടാ..

ഒരു ചാക്ക് തേങയുമായ് കുറെ നാളായ് ഞാനിരിക്കുന്നു,രണ്ട്മൂന്ന് തേങ ശ്രീയുടെ കയ്യീ കൊടുത്ത് ഞാന്‍ എന്റെ ബ്ലോഗില്‍ തന്നെ അടിപ്പിചു.
പക്ഷേ ഇവിടെ ഞാനുട്യ്ക്കും
ഠേ.....

നല്ല തേങയല്ലേ...?
‘താമസാ വരാ കുര്‍വണാ..‘

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

jaison said...

എന്തേ പുതിയതൊന്നും എഴുതാത്തത്?

sPidEy™ said...

ഹഹ....
പോസ്റ്റ് കലക്കി....

മറ്റൊരാള്‍ | GG said...

Dear,
I just thought of u today and thus came here once again. Hope u wil be here at sooooN.

thraya said...

മുഴുവന്‍ വായിച്ചില്ല വാരി വലിച്ചു എഴുതി കുളം ആക്കി